
സ്കൂൾ സമയമാറ്റം പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം; ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹരിക്കാം, പരാതി വരട്ടെയെന്ന് - മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ സമയ ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്താൻ തയ്യാറാണെന്ന് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സമസ്തയുടെ പരാമർശത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഹൈക്കോടതി അംഗീകാരം ലഭിക്കുകയാണെങ്കിൽ സ്കൂൾ സമയം കൂട്ടിയ ഉത്തരവ് പിൻവലിക്കാമെന്നും, ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താൻ കഴിയുമെന്നും മന്ത്രി അറിയിച്ചു. ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്നും, പരാതി ലഭിച്ചാൽ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ സ്കൂൾ സമയമാറ്റത്തിനെതിരെ പരാമർശവുമായി രംഗത്തെത്തിയിരുന്നു. മതപഠനം നടത്തുന്ന കുട്ടികളെ സമയമാറ്റം ബാധിക്കുമെന്നും, ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം സമസ്ത ചരിത്രം-കോഫി ടേബിൾ പുസ്തക പ്രകാശന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.
സമസ്തയുടെ ആശങ്കകൾ പരിഗണിച്ച് സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. സ്കൂൾ സമയ ക്രമീകരണവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്ക് സർക്കാർ തയ്യാറാകുന്നതോടെ, വിഷയത്തിൽ ഒരു സമവായത്തിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു ജിഫ്‌രി തങ്ങളുടെ പരമാര്‍ശം. സമസ്ത ചരിത്രം കോഫി ടേബിള്‍ പുസ്തക പ്രകാശനത്തോടനുബന്ധിച്ച പരിപാടിയില്‍ വെച്ചായിരുന്നു ജിഫ്‌രി തങ്ങളുടെ പരാമര്‍ശം.
സ്‌കൂള്‍സമയത്തില്‍ അര മണിക്കൂര്‍ വര്‍ധിപ്പിക്കുമ്പോള്‍ പന്ത്രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ അത് ബാധിക്കുമെന്നും ഇത് മനസ്സിലാക്കണമെന്നും ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യം ഓര്‍മ്മപ്പെടുത്തുകയാണെന്നും സയ്യിദ് ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് നേരത്തേ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത ആഴ്ച്ച മുതല്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ അരമണിക്കൂര്‍ കൂടുതല്‍ എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് മദ്രസ സമയക്രമത്തെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തീരുമാനം അപക്വവും, അപ്രായോഗികവുമാണെന്നും, വിദ്യാര്‍ഥികളെയും, രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലുമെല്ലാം ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. അടുത്ത ആഴ്ച മുതല്‍ രാവിലെ 15 മിനിട്ടും വൈകിട്ട് 15 മിനുട്ട് വര്‍ദ്ധിപ്പിച്ച് അരമണിക്കൂര്‍ കൂടുതല്‍ എടുക്കുന്നതാണ് പുതിയ സമ്പ്രദായം. തികച്ചും അപക്വവും അപ്രായോഗികവുമാണ് ഈ നീക്കം.
മിക്ക വിദ്യാര്‍ത്ഥികളും പൊതു ഗതാഗതങ്ങളെയാണ് അവലംബിക്കാറുള്ളത്. ഗ്രാമങ്ങളില്‍ നിന്ന് വിദൂര ദിക്കുകളില്‍ ഉള്ള ഹൈസ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍, അവര്‍ക്ക് വേണ്ടതെല്ലാം ഒരുക്കി കൊടുക്കേണ്ട രക്ഷിതാക്കള്‍, വീട്ടമ്മമാര്‍ ഇവരെയെല്ലാം ഇത് പ്രയാസകരമായി ബാധിക്കുന്നു. രാവിലെ ജോലിക്കും മറ്റും പോകുന്ന യാത്രക്കാര്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ കൂടി ബസ്സില്‍ വരുമ്പോള്‍, അത് എല്ലാവരെയും പ്രയാസപ്പെടുത്തുന്നു. വൈകുന്നേരത്തെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ തന്നെ. മിക്ക വിദ്യാര്‍ത്ഥികളും പൊതുഗതാഗതം ആണല്ലോ അവലംബിക്കുന്നത്.
അതിനുപുറമേ, കേരളത്തിലെ 10 ലക്ഷത്തോളം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ മതപഠനം നടത്തുന്ന മദ്രസകളെ കൂടി ഇത് സാരമായി ബാധിക്കുന്നുണ്ട്. രാവിലെ 8 വരെയാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മക്കയിടങ്ങളിലും മദ്രസകള്‍ സംവിധാനിച്ചിട്ടുള്ളത്. ഒന്നര രണ്ടുമണിക്കൂര്‍ മാത്രമാണ് മദ്രസാ സമയം. സ്‌കൂള്‍ സമയമാറ്റം കുറച്ചുകൂടി നേരത്തെ ആക്കുമ്പോള്‍ അത് മദ്രസകളെ സാരമായി ബാധിക്കുന്നു. നമ്മുടെ നാടിന്റെ ധാര്‍മികവും സാംസ്‌കാരികവുമായ വളര്‍ച്ചയുടെ കേന്ദ്രങ്ങളാണ് മദ്രസകള്‍. അവയെ സാരമായി ബാധിക്കുന്ന പരിഷ്‌കാരങ്ങള്‍ പൊതുസമൂഹത്തെ കൂടി അപകടപ്പെടുത്തുന്നതാണ്. മുമ്പും ഇത്തരം സമയമാറ്റ നീക്കങ്ങള്‍ ഉണ്ടായപ്പോള്‍ സമൂഹം ഇടപെട്ട് അത് തിരുത്തിച്ചതാണ്. എന്നിട്ടും സര്‍ക്കാര്‍ പുതിയ നീക്കങ്ങളുമായി മുന്നോട്ടു പോകുന്നത് നല്ല ലക്ഷണമല്ല. അതുകൊണ്ടുതന്നെ, സ്‌കൂള്‍ പഠനാരംഭം രാവിലെ നേരത്തെ ആക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിര പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മെസിയും യമാലും നേർക്കുനേർ! കിരീടപ്പോരാട്ടം ഒരുങ്ങുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത്
Football
• a day ago
ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ സിറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍
qatar
• a day ago
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി; കണ്ണീർക്കടലിൽ തേവലക്കര, സംസ്കാരം വൈകിട്ട് 4 ന് വീട്ടുവളപ്പിൽ
Kerala
• a day ago
മകന് പിതാവിനേക്കാള്‍ എട്ട് വയസ്സ് മാത്രം കുറവ്!; കുവൈത്തിനെ ഞെട്ടിച്ച് ക്ലസ്റ്റര്‍ പൗരത്വ തട്ടിപ്പ്
Kuwait
• 2 days ago
നാടിന്റെ കണ്ണീർക്കടലിൽ മിഥുൻ; മൃതദേഹം സ്കൂളിൽ; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ഉള്ളുലഞ്ഞ് കുടുംബം
Kerala
• 2 days ago
ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം
International
• 2 days ago
നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്
uae
• 2 days ago
അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• 2 days ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• 2 days ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• 2 days ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 2 days ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന് യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• 2 days ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന് പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 2 days ago
കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം
Kerala
• 2 days ago
പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്കാന് നാടൊരുങ്ങി, സംസ്കാരം ഇന്ന്
Kerala
• 2 days ago
അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി
Kerala
• 2 days ago
പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ
PSC/UPSC
• 2 days ago
ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ
National
• 2 days ago
ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്
Kerala
• 2 days ago
പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം
Kerala
• 2 days ago