HOME
DETAILS

ദേശീയപാത 66-ലെ നിർമാണത്തിൽ ​ഗുരുതര വീഴ്ച: കരാറുകാർക്ക് രണ്ടുവർഷ വിലക്കും പൂർണ നഷ്ടപരിഹാരവും - നിതിൻ ഗഡ്കരി

  
Sabiksabil
June 11 2025 | 17:06 PM

Serious Lapses in NH 66 Construction Contractors Face Two-Year Ban and Full Compensation - Nitin Gadkari

 

ന്യൂഡൽഹി: ദേശീയപാത 66-ലെ നിർമാണ പാളിച്ചകൾക്ക് ഉത്തരവാദികളായ കരാറുകാർക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെയും കൺസൾട്ടന്റായ ഹൈവേ എൻജിനീയറിങ് കൺസൾട്ടന്റിനെയും (എച്ച്ഇസി) രണ്ടുവർഷത്തേക്ക് ഡീബാർ ചെയ്തതായി മന്ത്രി അറിയിച്ചു. റോഡ് പുതുക്കിപ്പണിയുന്നതിനുള്ള മുഴുവൻ ചിലവും കരാറുകാരിൽ നിന്ന് ഈടാക്കുമെന്നും 85 കോടി രൂപയുടെ അധിക നിർമാണം കമ്പനി നടത്തണമെന്നും ഗഡ്കരി വ്യക്തമാക്കി.

മേയ് 19-ന് എൻഎച്ച് 66-ന്റെ കൂരിയാട് മേഖലയിൽ റോഡിന്റെ ചില ഭാഗങ്ങൾ ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയും സർവീസ് റോഡ് തകരുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ദേശീയപാത അതോറിറ്റിയുടെ രണ്ടംഗ സംഘം നടത്തിയ പരിശോധനയിൽ കരാർ കമ്പനിയുടെ വീഴ്ച വ്യക്തമായിരുന്നു. തുടർന്നാണ് കമ്പനിയെ ഡീബാർ ചെയ്യാനുള്ള തീരുമാനം. വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കർശന നടപടി തുടരുമെന്നും മന്ത്രി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പ്രോജക്ട് ഡയറക്ടറെ സസ്‌പെൻഡ് ചെയ്യുകയും സൈറ്റ് എൻജിനിയറെ പിരിച്ചുവിടുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപാത നിർമാണത്തിൽ സമാനമായ പ്രശ്നങ്ങൾ ഉയർന്നുവന്നിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിതിൻ ഗഡ്കരിയെ അറിയിക്കുകയും കർശന നടപടിക്ക് ഉറപ്പ് ലഭിക്കുകയും ചെയ്തതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  13 days ago
No Image

ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു

Football
  •  13 days ago
No Image

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

uae
  •  13 days ago
No Image

വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസി; അമ്പരിപ്പിക്കുന്ന റെക്കോർഡുമായി ഇതിഹാസത്തിന്റെ കുതിപ്പ്

Football
  •  13 days ago
No Image

കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം

Kerala
  •  13 days ago
No Image

രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  13 days ago
No Image

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്

Kerala
  •  13 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  13 days ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  13 days ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  13 days ago