HOME
DETAILS

ഹോട്ടല്‍ മുറികളില്‍ ക്ലോക്കുകള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്..? ചിന്തിച്ചിട്ടുണ്ടോ ഇതിനെ കുറിച്ച്

  
Laila
June 12 2025 | 08:06 AM

The Missing Clock in Hotel Rooms  Coincidence or Intentional

 

ഹോട്ടല്‍ മുറികളില്‍ ക്ലോക്കുകള്‍ ഇല്ലാ എന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..?  നമ്മള്‍ എല്ലാവരും പലതവണ ഹോട്ടല്‍ മുറികള്‍ സന്ദര്‍ശിച്ചിട്ടുണ്ടാകുമല്ലോ. എന്നാല്‍, ചുമരുകളിലോ മുറിയിലോ ക്ലോക്ക് ഇല്ലാത്തതിന്റെ കാരണം നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
 
ഹോട്ടലുകളില്‍ പോകുമ്പോഴൊക്കെ നമ്മള്‍ പല കാര്യങ്ങളിലും ശ്രദ്ധ ചെലുത്താറുണ്ട്. അവിടുത്തെ കുപ്പിയിലും മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ടെലിഫോണിലും മറ്റുമൊക്കെ. എന്നാല്‍ എപ്പോഴെങ്കിലും നിങ്ങള്‍ ചുമരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടോ? അതിമനോഹരമായ പെയിന്റിങുകള്‍ ഒക്കെ ശ്രദ്ധിക്കും. എന്നാല്‍ ഇവിടെ ഒരു ക്ലോക്ക് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ക്കും ഇതിനെക്കുറിച്ച് അറിയാത്തതു കൊണ്ടായിരിക്കാം. അല്ലെങ്കില്‍ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലായിരിക്കാം. 

ഇന്ന് ഹോട്ടലുകള്‍ ഉറങ്ങാന്‍ വേണ്ടി മാത്രമുള്ളതല്ല. ഇവിടെ മികച്ച ഭക്ഷണം, സ്പാ, നീന്തല്‍ക്കുളം, മറ്റു പരിപാടികള്‍ എന്നിവയൊക്കെ ഉണ്ട്. ഇതിനര്‍ത്ഥം ഹോട്ടലുകള്‍ ഏറ്റവും നല്ല സുഖസൗകര്യങ്ങളും വിനോദ പാക്കേജുകളും നല്‍കാന്‍ ശ്രമിക്കുന്നു എന്നാണ്. ഈ സൗകര്യങ്ങള്‍ക്കെല്ലാം ഇടയിലും മുറിയില്‍ ഒരു ക്ലോക്കിന്റെ അഭാവമുള്ളത് അറിയുന്നില്ല. പക്ഷേ, പല ഹോട്ടലുകളുടെയും മുറികളില്‍ നിങ്ങള്‍ക്ക് ഒരു ക്ലോക്ക് കാണാനാവില്ല.

 

hot.jpg


എന്തുകൊണ്ട്?

ഹോട്ടലുടമകള്‍ മുറികളില്‍ ക്ലോക്കുകള്‍ വയ്ക്കാറില്ല. അതുകൊണ്ട് തന്നെ അതിഥികള്‍ക്ക് സമയത്തിന്റെ സമ്മര്‍ദത്തില്‍ നിന്ന് മാറി ഇവിടെ വിശ്രമിക്കാനും കഴിയും. ഇവിടെ വരുന്ന അതിഥികള്‍ വീണ്ടും വീണ്ടും സമയം നോക്കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അവധിക്കാലം സുഖകരമായി സന്തോഷത്തോടെ ആസ്വദിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് പല ഹോട്ടലുകളിലും നിങ്ങള്‍ക്ക് ക്ലോക്കുകള്‍ കാണാന്‍ സാധിക്കാത്തത്.


വേഗം പോകാം

സമയം ആവര്‍ത്തിച്ച് നോക്കുമ്പോള്‍ നമുക്ക് പരിഭ്രാന്തി തോന്നുകയോ തിരക്ക് അനുഭവപ്പെടുകയോ ചെയ്യും. ഇത് ഹോട്ടലിന്റെ വിശ്രമവും ശാന്തതയും എന്ന രീതിക്ക് വിരുദ്ധമാണ്. അതുകൊണ്ട് ക്ലോക്ക് വയ്ക്കാതിരിക്കുന്നതിലൂടെ  നിങ്ങളെ മന്ദഗതിയില്‍ ജീവിക്കാനും സമയം ആസ്വദിക്കാനും സഹായിക്കുകയാണ് ഹോട്ടലുകളുടെ ലക്ഷ്യം.

ഈ ചെറിയ കാര്യം ചെയ്യുന്നത് ഹോട്ടല്‍ ജീവനക്കാര്‍ സൗകര്യത്തിന് മാത്രമല്ല, നിങ്ങളുടെ സുഖത്തിനും സ്വകാര്യതയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ്. അതിനാല്‍ അടുത്ത തവണ നിങ്ങള്‍ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍  ഹോട്ടല്‍ ജീവനക്കാര്‍ മനഃപൂര്‍വം ക്ലോക്ക് വയ്ക്കാത്തതാണെന്ന് ശ്രദ്ധിക്കുക. ഇവിടുത്തെ  ആളുകള്‍ നിങ്ങളെ വിശ്രമാവസ്ഥയില്‍ നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്.

 

clo.jpg

 

ഹോട്ടലില്‍ താമസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍ എന്തൊക്കെയാണ്?

എവിടെയെങ്കിലും പോകുന്നതിനു മുമ്പ് ഓണ്‍ലൈനായി ഒരു ഹോട്ടല്‍ ബുക്ക് ചെയ്യുന്നതാണ് നല്ലത്. അങ്ങനെയാകുമ്പോള്‍ അവിടെ എത്തിയ ശേഷം തിരക്കു കൂട്ടേണ്ടി വരില്ല.

ഹോട്ടല്‍ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ പോക്കറ്റിനനുസരിച്ച് ആയിരിക്കണം. വളരെ ചെലവേറിയതോ വളരെ വിലകുറഞ്ഞതോ അല്ല. നല്ല ഹോട്ടലുകളും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നതാണ്.

ഹോട്ടലില്‍ ചെക്ക്ഇന്‍ ചെയ്യുന്ന സമയത്ത് നിങ്ങളുടെ ആധാര്‍ കാര്‍ഡോ അല്ലെങ്കില്‍ സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയോ കൈവശം വയ്ക്കുക.

മുറിയില്‍ കയറിയ ഉടനെ വൃത്തി, ടോയ്‌ലറ്റ്, പൂട്ടുകള്‍, ജനാലകള്‍ തുടങ്ങിയവ പരിശോധിക്കുക. എന്തെങ്കിലും തകരാറ് കണ്ടെത്തിയാല്‍ ഉടനെ തന്നെ അറിയിക്കുക.

വൈഫൈ സൗജന്യമാണോ എന്നും ഭക്ഷണം ലഭ്യമാകുമോ എന്നും എപ്പോള്‍ കിട്ടുമെന്നും ചോദിക്കുക.

ലാപ്‌ടോപ്പ്, പണം, ആഭരണങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ ഒരു സേഫില്‍ വയ്ക്കുക. അല്ലെങ്കില്‍ നിങ്ങളുടെ കൈകളില്‍ തന്നെ ഭദ്രമായി വയ്ക്കുക.

മുറി വൃത്തിയുള്ളതല്ലെങ്കില്‍ ജീവനക്കാരെക്കൊണ്ട് അപ്പോള്‍ തന്നെ വൃത്തിയാക്കിക്കുക.

പോകുന്ന സമയത്ത് അധിക ചാര്‍ജ് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടി മുഴുവന്‍ ഹോട്ടല്‍ ബില്ലും ശ്രദ്ധാപൂര്‍വം പരിശോധിച്ചു നോക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

International
  •  2 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  2 days ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  2 days ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  2 days ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  2 days ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  2 days ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  2 days ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  2 days ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  2 days ago