HOME
DETAILS

എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

  
Ajay
June 12 2025 | 13:06 PM

Five Medical Students Die After Air India Plane Crashes into Hostel

അഹമ്മദാബാദ്: ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ദാരുണ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മരിച്ചവരിൽ നാല് പേരും എംബിബിഎസ് ബിരുദ വിദ്യാർത്ഥികളായയും ഒരാൾ പിജി റെസിഡന്റായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ദൃക്സാക്ഷികൾ പറയുന്നതു പ്രകാരം വിമാനം നേരിട്ട് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ വന്ന് പതിക്കുകയായിരുന്നു. ഏറ്റവുമധികം വിദ്യാർത്ഥികൾ ഹോസ്റ്റൽ മെസിലായിരുന്നു ആ സമയം.ഭക്ഷണം പാത്രങ്ങളിൽ എടുത്തു വെച്ച നിലയിൽ തന്നെ  പുറത്തുവന്ന ചിത്രങ്ങളിൽ കാണാം.

വിമാനം വന്നു പതിച്ചതിനെ തുടർന്ന് കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകരുകയും തീപിടിക്കുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവസമയത്ത് ഹോസ്റ്റലിൽ ഉണ്ടായിരുന്ന മുപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും വളരെ പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്തിന്റെ വിവരങ്ങൾ:

വിമാനം ഉച്ചയ്ക്ക് 1.38ന് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. പറന്നുയർന്നതിന് വെറും അഞ്ച് മിനിറ്റിനകം, 625 അടി ഉയരത്തിലെത്തിയതിനു ശേഷം വിമാനം തകരുകയായിരുന്നു. വിമാനത്തിൽ ആകെ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. ഇവരിൽ 11 കുട്ടികളും  കൈക്കുഞ്ഞുങ്ങളുമുണ്ട് ഉള്‍പ്പെടുന്നു.

വിമാനം പറന്നുയരുന്നതിനൊപ്പം തന്നെ അപായസന്ദേശം ലഭിച്ചിരുന്നതായും പിന്നീട് എയർ ട്രാഫിക് കൺട്രോൾ വഴി പൈലറ്റുമായി വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ലായിരുന്നെന്നും അധികൃതർ അറിയിച്ചു.

അന്വേഷണം ആരംഭിച്ചു:

സംഭവത്തെ തുടർന്നുള്ള അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. സിവിൽ എവിയേഷൻ അധികൃതരും, എയർ ഇന്ത്യയും സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. അതേസമയം, ഹോസ്റ്റലിൽ ഉണ്ടായ വൻനാശനഷ്ടവും വിദ്യാർത്ഥികളുടെ മരണവും രാജ്യത്താകെ  ഞെട്ടിച്ചിരിക്കുകയാണ്.നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

Tragedy in Ahmedabad as an Air India plane crashes into a medical college hostel, killing five students. The crash caused massive fire and injuries to several others.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  3 days ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  3 days ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 days ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  3 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  3 days ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  3 days ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  3 days ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  3 days ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  3 days ago