HOME
DETAILS

എന്ത് സഹായം ചോദിച്ചാലും ‘നോ’ എന്ന് പറയാത്തവൾ; വിമാന ദുരന്തത്തിൽ വിട പറഞ്ഞ രഞ്ജിതയുടെ ഓർമ്മകൾ കണ്ണീരായി സുഹൃത്തുക്കളുടെ ഹൃദയത്തിൽ

  
Ajay
June 12 2025 | 15:06 PM

Ranjitha Nair A Nurse a Mother a Fighter  Remembered by Friends After Ahmedabad Crash

മസ്കത്ത്: അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാരൻ നായർ (38) എന്ന മലയാളിയുടെ ഓർമകൾ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഹൃദയങ്ങളിൽ കണ്ണീരായി അവശേഷിക്കുന്നു. സൗമ്യതയും സ്നേഹവും നന്മയും നിറഞ്ഞ വ്യക്തിത്വമായിരുന്നു രഞ്ജിതയുടേത്. ഒമാനിലെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്സായി ജോലി ചെയ്ത അവളെ, സുഹൃത്ത് പ്രസീത കണ്ണീരോടെ ഓർക്കുന്നു.

സ്നേഹവും ചിരിയും നിറഞ്ഞ ജീവിതം

എന്ത് പ്രതിസന്ധിയെയും ചിരിയോടെ നേരിട്ടിരുന്ന രഞ്ജിത, ഒരിക്കൽ കണ്ടാൽ മറക്കാനാവാത്ത സൗഹൃദത്തിന്റെ മുഖമായിരുന്നു. “എന്ത് സഹായം ചോദിച്ചാലും ‘നോ’ എന്ന് പറയാത്തവൾ,” എന്നാണ് സുഹൃത്തുക്കൾ ഓർക്കുന്നത്. അയൽവാസിയും സഹപ്രവർത്തകയുമായിരുന്ന പ്രസീത, രഞ്ജിതയുടെ സ്നേഹം നിറഞ്ഞ മൊഴികളും ഊഷ്മളമായ പെരുമാറ്റവും ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നുവെന്ന് പറയുന്നു.

കുടുംബത്തിനായുള്ള ശ്രമങ്ങൾ

രഞ്ജിതയ്ക്ക് അമ്മ തുളസി കുട്ടിയമ്മ, മക്കളായ ഇന്ദുചൂഡൻ (10-ാം ക്ലാസ്), ഇതിക (7-ാം ക്ലാസ്) എന്നിവർ ഉണ്ട്. ഒമാനിൽ ഇന്ത്യൻ സ്കൂളിൽ പഠിച്ചിരുന്ന മക്കളെ, യുകെയിലെ ജോലി അവസരത്തിനായി താൽക്കാലികമായി നാട്ടിലേക്ക് കൊണ്ടുവന്ന് പുതിയ സ്കൂളിൽ ചേർത്തു. കുടുംബത്തിന് സ്ഥിരതാമസം ഒരുക്കാൻ വീട് പണിയുകയും ചെയ്തു. ഈ മാസം 28-ന് ഗൃഹപ്രവേശം നടത്താനുള്ള ഒരുക്കത്തിലായിരുന്നു അവർ.

യുകെയിലേക്കുള്ള യാത്രയും ദുരന്തവും
യുകെയിൽ ഒരു വർഷം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് തിരിച്ചുവരാൻ പദ്ധതിയിട്ടിരുന്ന രഞ്ജിത, അവധിക്കായി നാട്ടിലെത്തിയിരുന്നു. തിരിച്ച് യുകെയിലേക്ക് പോകവേ, അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് 241 പേർക്കൊപ്പം അവളുടെയും ജീവൻ നഷ്ടപ്പെട്ടു. 

സ്നേഹത്തിന്റെ ഓർമകൾ

“ഇന്നലെ വരെ അവൾ പറഞ്ഞു, ‘പിള്ളേര് ഇവിടെയല്ലേ, ജോലിയിൽ തിരിച്ചെത്താൻ പറ്റുമെങ്കിൽ വരാം,’” എന്ന് പ്രസീത ഓർക്കുന്നു. കുടുംബത്തെ അത്രമേൽ സ്നേഹിച്ച രഞ്ജിതയുടെ വിയോഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹത്തിനും താങ്ങാനാവാത്ത നഷ്ടമാണ്. “അവളുടെ ചിരി, സ്നേഹം, എല്ലാം ഇനി ഓർമകൾ മാത്രം,” പ്രസീത കണ്ണീരോടെ പറഞ്ഞു.

Ranjitha Nair, a Malayali nurse who worked in Oman and UK, tragically died in the Ahmedabad Air India crash. Her friend recalls her as a kind, resilient woman who always wore a smile through adversity.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

uae
  •  2 days ago
No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  2 days ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  2 days ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  2 days ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 days ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  2 days ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  2 days ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago