
ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

മേഘാലയ: മേഘാലയിലെ ഹണിമൂൺ കൊലപാതക കേസിൽ പ്രതിയായ സോനം ഉൾപ്പെടെയുള്ളവരുടെ ചോദ്യം ചെയ്യൽ പോലീസ് തുടരുന്നു. എട്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ട പ്രതികളിൽ, സോനം കുറ്റം സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി. വിവാഹത്തിൽ താൽപ്പര്യമില്ലാതിരുന്ന താൻ, കാമുകനായ രാജിനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവ് രാജാ രഘുവൻശിയെ കൊലപ്പെടുത്തിയതാണെന്ന് സോനം പൊട്ടിക്കരഞ്ഞുകൊണ്ട് പോലീസിനോട് വെളിപ്പെടുത്തി.
കൊലപാതകം പൂർണമായും സോനം ആസൂത്രണം ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണിൽനിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വിവാഹത്താലിയും മോതിരവും മുറിയിൽ ഉപേക്ഷിച്ച ശേഷമാണ് സോനം മേഘാലയ വിട്ടതെന്നും, ഈ ആഭരണങ്ങൾ പോലീസ് കണ്ടെടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മേഘാലയയിലെ ഹണിമൂണിനിടെ വ്യവസായിയായ രാജ് രഘുവംശി കൊല്ലപ്പെട്ട കേസിൽ ഭാര്യയായ സോനം രഘുവംശി കീഴടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് ഒരു ധാബയിൽ എത്തിയതായും അവിടെ നിന്ന് സഹായം തേടിയതായും ധാബ ഉടമ സാഹിൽ യാദവ് നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തി.
"പുലർച്ചെ 1 മണിയോടെ, അവൾ കരഞ്ഞ് തളർന്ന് എന്റെ ധാബയിൽ എത്തി"
സാഹിലിന്റെ വാക്കുകളിൽ:
"പുലർച്ചെ ഏകദേശം 1 മണിയോടെ, വളരെ കരഞ്ഞ് തളർന്ന നിലയിലായിരുന്നു അവൾ.വെള്ളം ചോദിച്ചു. പിന്നീട് പറഞ്ഞു, തന്റെ ഫോൺ മോഷ്ടിക്കപ്പെട്ടതുകൊണ്ടാണ് കുടുംബത്തെ വിളിക്കാൻ കഴിയാത്തത്. വളരെ അത്യാവശ്യമായി ബന്ധപ്പെടണം, ഒരു ഫോൺ തരാമോ എന്ന് ചോദിച്ചു."
കുടുംബവുമായി ഫോൺ വിളി നടത്തി, പിന്നാലെ പൊലീസിനെ വിവരമറിയിച്ചു
"അവൾ തന്ന നമ്പറിലേക്ക് വിളിച്ച് വീട്ടുകാരുമായി സംസാരിച്ചു. തുടർന്ന് ഞാൻ തന്നെ അടുത്തുള്ള പൊലീസിനെ വിവരം അറിയിച്ചു. അവർ ഗാസിപൂരിലെ നന്ദ്ഗഞ്ച് സ്റ്റേഷനിൽ പോകുകയായിരുന്നു," സാഹിൽ പറഞ്ഞു. ഇപ്പോൾ സോനം ഗാസിപൂരിലെ വൺ സ്റ്റോപ്പ് സെന്ററിൽ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണ്.
ഭർത്താവിന്റെ മരണത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട്
സാഹിലിന്റെ മൊഴിയിൽ നിന്ന്:
"ഞാൻ വീണ്ടും അവളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. അവൾ പറഞ്ഞു, മെയ് മാസത്തിൽ വിവാഹം കഴിച്ചു, ഭർത്താവിനൊപ്പം ഹണിമൂണിനായി മേഘാലയയിലേക്കായിരുന്നു യാത്ര. യാത്രയ്ക്കിടെ അവരുടെ ആഭരണങ്ങൾ കവരാൻ ശ്രമിച്ച ഒരുകൂട്ടം ആളുകളെ ഭർത്താവ് തടയാൻ ശ്രമിച്ചപ്പോൾ അദേഹം കൊല്ലപ്പെട്ടുവെന്നും. അതിനുശേഷം എങ്ങനെ ഞാൻ ഉത്തർപ്രദേശിലെത്തിയെന്ന് ഓർക്കാനാകുന്നില്ല," എന്നും സോനം പറഞ്ഞതായി സാഹിൽ വെളിപ്പെടുത്തി.
തീവ്ര അന്വേഷണത്തിൽ കീഴടങ്ങൽ
കേസ് കൈകാര്യം ചെയ്യുന്ന മേഘാലയ പൊലീസ് പറയുന്നത്: സോനത്തെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ നടന്നു. ഒന്നിലധികം സംസ്ഥാനങ്ങളിൽ അന്വേഷണം വ്യാപിച്ചിരുന്നു. ഈ സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് അവൾ കീഴടങ്ങിയത്.
മേഘാലയ ഐ.ജി.പി ഡാൽട്ടൺ പി. മാരക് പറഞ്ഞു, "കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി സോനത്തെ മേഘാലയയിലേക്കു കൊണ്ടുപോകും."സോനത്തിന്റെ അടുത്ത സുഹൃത്തുക്കളായ രാജ് സിംഗ് കുശ്വാഹ, വിശാൽ സിംഗ് ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് എന്നിവരെയും ഈ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
In a shocking twist in the honeymoon murder case, the police revealed that the accused, Sonam, has confessed to her involvement in her husband's murder. The crime allegedly occurred during their honeymoon trip. Police continue to interrogate Sonam to uncover the full motive and whether others were involved. More details are expected as the investigation progresses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ
National
• a day ago
ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു
International
• a day ago
കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്
International
• a day ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്
Kerala
• a day ago
ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്
International
• a day ago
മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ
National
• a day ago
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി
National
• a day ago
ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി
National
• a day ago
കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും
Kerala
• a day ago
മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
National
• a day ago
ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്
International
• a day ago
60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
Business
• a day ago
ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ
Kerala
• a day ago
"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
National
• 2 days ago
ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു
International
• 2 days ago
അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും
uae
• 2 days ago
എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്ലി
Cricket
• 2 days ago
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
Kerala
• 2 days ago
ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം
Kerala
• 2 days ago
എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ
auto-mobile
• 2 days ago
ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു
Cricket
• 2 days ago