HOME
DETAILS

'കയ്‌പേറിയതും വേദനാജനകവുമായി ഒരു 'വിധി'ക്കായി ഒരുങ്ങിയിരിക്കുക' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ് 

  
Farzana
June 13 2025 | 05:06 AM

Iran Vows Severe Retaliation After Israeli Airstrikes Kill Top Military Nuclear Leaders

തെഹ്റാന്‍:  ഇസ്‌റാഈല്‍ നടത്തിയ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടിയെന്ന മുന്നറിയിപ്പുമായി ഇറാന്‍. കയ്‌പേറിയതും വേദനാജനകവുമായി ഒരു 'വിധി'ക്കായി ഒരുങ്ങിയിരിക്കുക എന്ന്  ആക്രമണത്തിന് പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ പുറത്തു വിട്ട സന്ദേശത്തില്‍ താക്കീത് ചെയ്യുന്നു.  ഈ ഭരണകൂടം കഠിനമായ ശിക്ഷ പ്രതീക്ഷിക്കണം. ഇറാന്‍ സൈന്യത്തിന്റെ ശക്തമായ കൈകള്‍ ഒരിക്കലും ആ അവസരം ഉപേക്ഷിക്കില്ല- അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പറയുന്നു.

ശത്രുവിന്റെ ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും രക്തസാക്ഷികളായി. എന്നാല്‍ ദൈവം ഇച്ഛിച്ചാല്‍ അവരുടെ പിന്‍ഗാമികളും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ അവരുടെ കര്‍ത്തവ്യങ്ങള്‍ പുനരാരംഭിക്കും. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്‌പേറിയതും വേദനാജനകവുമായ ഒരു വിധി സ്വയം ഒരുക്കിയിരിക്കുകയാണ്. തീര്‍ച്ചയായും അത് അവര്‍ക്ക് ലഭിക്കുക തന്നെ ചെയ്യും- അലി ഖാംനഇ പ്രസ്താവനയില്‍ പറയുന്നു.

'പരമകാരുണികനും കരുണാമയനുമായ ദൈവത്തിന്റെ നാമത്തില്‍
മഹത്തായ ഇറാനിയന്‍ രാഷ്ട്രത്തിന്!
ഇന്ന് പുലര്‍ച്ചെ, സയണിസ്റ്റ് ഭരണകൂടം അതിന്റെ വൃത്തികെട്ടതും രക്തരൂക്ഷിതവുമായ കൈകളാല്‍  നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് ഒരു കുറ്റകൃത്യം ചെയ്തിരിക്കുന്നു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് അതിന്റെ പൈശാചികത മുമ്പെന്നത്തേക്കാളും കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുന്നു. പകരം അതികഠിനമായ ശിക്ഷ തന്നെ ഈ ഭരണകൂടം പ്രതീക്ഷിക്കണം.

ദൈവം ഇച്ഛിച്ചാല്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സായുധ സേനയുടെ ശക്തമായ കൈ അതിനുള്ള അവസരം  ഉപേക്ഷിക്കില്ല.
ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും പണ്ഡിതന്മാരും രക്തസാക്ഷികളായി. അവരുടെ പിന്‍ഗാമികളും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ അവരുടെ ഡ്യൂട്ടികളിലേക്ക് മടങ്ങും. ദൈവം ഇച്ഛിച്ചാല്‍.

ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം സ്വയം ഒരു കയ്‌പേറിയതും വേദനാജനകവുമായ ഒരു വിധി ഒരുക്കിയിരിക്കുകയാണ്. അനിവാര്യമായും അവര്‍ അത് നേരിടേണ്ടിയും വരും' ഇറാന്‍ പരമോന്നത നേതാവിന്റെ പ്രസ്താവനയില്‍ പറയുന്നു. 

ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്. നേരത്തെ തന്നെ ഇറാനെ ഇസ്‌റാഈല്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമണത്തില്‍ ഇറാന്റെ സൈനികമേധാവിയുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടു. ഇറാന്‍ സൈന്യമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഹുസൈന്‍ സലാമിയാണ് കൊല്ലപ്പെട്ടത്.  ഇസ്‌റാഈല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. സലാമിക്ക് പുറമേ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരി, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരിലെ മറ്റ് അംഗങ്ങള്‍, മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞര്‍ എന്നിവരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. യു.എസ് - ഇറാന്‍ ആണവ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇസ്‌റാഈല്‍ ആക്രമണം. ഞായറാഴ്ച ഒമാനില്‍ വെച്ചാണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താനിരുന്നത്.

ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇസ്‌റാഈല്‍ അക്രമിച്ചത്. ഇറാന്‍ തലസ്ഥാനമായ തെഹ്റാന്റെ ചില ജനവാസ കേന്ദ്രങ്ങളില്‍ വലിയ സ്ഫോടനങ്ങള്‍ കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട്ചെയ്തു. ജനവാസകേന്ദ്രങ്ങളിലെ ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടതിനാല്‍ വന്‍തോതില്‍ സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് സൂചന. തെഹ്റാനില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി പ്രസ് ടി.വി റിപ്പോര്‍ട്ട്ചെയ്തു. എന്നാല്‍ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് സയണിസ്റ്റ് സൈന്യത്തിന്റെ അവകാശവാദം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  4 days ago
No Image

കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  4 days ago
No Image

സഊദി അറേബ്യയിൽ തൊഴിൽ പെർമിറ്റുകൾ കഴിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമാക്കി

Saudi-arabia
  •  4 days ago
No Image

36 ദശലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പ്; ഖത്തറില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി

qatar
  •  4 days ago
No Image

കനത്ത മഴ തുടരും: ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  4 days ago
No Image

'സണ്‍ഷേഡ് പാളി ഇളകി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ വാതില്‍ തുറക്കരുത്' തകര്‍ച്ചയുടെ വക്കിലാണ്  കൊല്ലം ജില്ലാ ആശുപത്രിയും 

Kerala
  •  4 days ago
No Image

ഉപ്പ് മുതല്‍ കഫീന്‍ വരെ; റെസ്‌റ്റോറന്റുകളിലെ മെനുവില്‍ പൂര്‍ണ്ണ സുതാര്യത വേണമെന്ന് സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

'അമേരിക്കന്‍ വിരുദ്ധ നയം, ബ്രിക്‌സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ' മുന്നറിയിപ്പുമായി ട്രംപ്

International
  •  4 days ago
No Image

ഇന്ത്യക്കാര്‍ക്ക് ഇനി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാതെ തന്നെ യുഎഇ ഗോള്‍ഡഡന്‍ വിസ; 23 ലക്ഷം രൂപയ്ക്ക് ലൈഫ്‌ടൈം റെസിഡന്‍സി

uae
  •  4 days ago
No Image

അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ

uae
  •  4 days ago