HOME
DETAILS

തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലിന് നേരെ നൂറു കണക്കിന് ഡ്രോണുകള്‍

  
Web Desk
June 13 2025 | 05:06 AM

Iran Strikes Back Hundreds of Drones Launched at Israel in Retaliatory Attack

ടെഹ്‌റാന്‍; ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. ഇസ്‌റാഈലിന് നേരെ നൂറുകണക്കിന് ഡ്രോണുകള്‍ അയച്ചതായി ഇസ്‌റാഈലിന് നേരെ ഡ്രോണുകള്‍ അയക്കുന്നതിന്റെ വീഡിയോ ഇറാന്‍ പുറത്തു വിട്ടിട്ടുണ്ട്. 

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ബാഗേരിയുടെ പിന്‍ഗാമിയായി റിയര്‍ അഡ്മിറല്‍ ഹബീബുല്ല സയാരിയെ സായുധ സേനയുടെ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫായി അയത്തുല്ല അലി ഖാംനഈ നിയമിച്ചു. ഹുസൈന്‍ സലാമിയുടെ പിന്‍ഗാമിയായി മേജര്‍ ജനറല്‍ അഹമ്മദ് വാഹിദിയെ ഐ.ആര്‍.ജി.സി.യുടെ കമാന്‍ഡറായും നിയമിച്ചു.

ഇമാം ഞങ്ങളോട് പ്രതികാരം ചെയ്യാന്‍ ഉത്തരവിട്ടു. അക്രമികള്‍ക്കെതിരെ കഠിനമായ ശിക്ഷ നടപ്പാക്കാന്‍ സായുധ സേനയ്ക്ക് ഉത്തരവ് ലഭിച്ചു- സ്ഥാനമേറ്റ ശേഷമുള്ള ആദ്യ സന്ദേശത്തില്‍ സയ്യാരി പറയുന്നു. പിന്നീട് തിരിച്ചടിച്ച വിവരവും അദ്ദേഹം സ്ഥിരീകരിച്ചു. 

IOF .jpg

ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്. നേരത്തെ തന്നെ ഇറാനെ ഇസ്‌റാഈല്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമണത്തില്‍ ഇറാന്റെ സൈനികമേധാവിയുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടു. ഇറാന്‍ സൈന്യമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഹുസൈന്‍ സലാമിയാണ് കൊല്ലപ്പെട്ടത്.  ഇസ്‌റാഈല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. സലാമിക്ക് പുറമേ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരി, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരിലെ മറ്റ് അംഗങ്ങള്‍, മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞര്‍ എന്നിവരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. യു.എസ് - ഇറാന്‍ ആണവ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇസ്‌റാഈല്‍ ആക്രമണം. ഞായറാഴ്ച ഒമാനില്‍ വെച്ചാണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താനിരുന്നത്.

ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇസ്‌റാഈല്‍ അക്രമിച്ചത്. ഇറാന്‍ തലസ്ഥാനമായ തെഹ്റാന്റെ ചില ജനവാസ കേന്ദ്രങ്ങളില്‍ വലിയ സ്ഫോടനങ്ങള്‍ കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട്ചെയ്തു. ജനവാസകേന്ദ്രങ്ങളിലെ ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടതിനാല്‍ വന്‍തോതില്‍ സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് സൂചന. തെഹ്റാനില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി പ്രസ് ടി.വി റിപ്പോര്‍ട്ട്ചെയ്തു. എന്നാല്‍ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് സയണിസ്റ്റ് സൈന്യത്തിന്റെ അവകാശവാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  14 hours ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  14 hours ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  15 hours ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  15 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  15 hours ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  16 hours ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  16 hours ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  16 hours ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  16 hours ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  17 hours ago