HOME
DETAILS

വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു

  
Salah
June 13 2025 | 06:06 AM

government officer suspended on offensive social media post against Ranjitha G Nair who died in the Ahmedabad plane crash

തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണമടഞ്ഞ മലയാളി രഞ്ജിത ജി. നായരെ അധിക്ഷേപിച്ച് സമൂഹ മധ്യത്തിൽ പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസിൽദാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. പവിത്രൻ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട മന്ത്രി അടിയന്തിരമായി സസ്‌പെന്റ് ചെയ്യുവാൻ ഉത്തരവിടുകയായിരുന്നു.

വിവാദമായതോടെ പവിത്രൻ കമൻ്റ് പിൻവലിച്ചു. വിഷയത്തിൽ കൂടുതൽ നടപടി എടുക്കുന്നതിന് റവന്യൂ വകുപ്പ് കാസർകോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പവിത്രൻ നേരത്തെയും സമൂഹമാധ്യമം വഴി അധിക്ഷേപം നടത്തിയതിന് സസ്‌പെൻഷൻ നടപടി നേരിട്ടിരുന്നു. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരനെതിരെയാണ് അന്ന് ഇയാൾ മോശം പരാമർശം നടത്തിയത്. ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന നേതാവാണ് ഇയാൾ. 

അതേസമയം, രഞ്ജിത ജി. നായരുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. സഹോദരങ്ങളായ രഞ്ജിത്തും രതീഷും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും. തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷമായിരിക്കും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക.

സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അതിൻ്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു രഞ്ജിത ലണ്ടനിൽ നിന്ന് നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അപകടമുണ്ടായത്. അപകടത്തിൽ രഞ്ജിത ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരാണ് കൊള്ളപ്പെട്ടത്. ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.

Revenue Minister K. Rajan has announced the suspension of A. Pavithran, a Junior Superintendent from Vellarikundu Taluk, for making an offensive social media post against Ranjitha G. Nair, a Malayali who died in the Ahmedabad plane crash. The minister stated that it was a highly inappropriate and disgraceful act on the part of the Deputy Tahsildar. Once Pavithran’s Facebook post came to the minister’s attention, immediate orders were issued to suspend him from service.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  10 hours ago
No Image

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

International
  •  11 hours ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  11 hours ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  12 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  12 hours ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  12 hours ago