HOME
DETAILS

ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം

  
Farzana
June 13 2025 | 07:06 AM

Air India Denies Black Box Recovery in Ahmedabad Crash Search Continues Amid Rising Speculation

ന്യൂഡല്‍ഹി: അഹ്‌മദാബാദില്‍ തകര്‍ന്ന ബോയിങ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എയര്‍ ഇന്ത്യ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്നും കിട്ടിയെന്ന രീതിയില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും എയര്‍ ഇന്ത്യ അറിയിച്ചതായി ഇന്ത്യാറ്റുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.  അപകടത്തിന്റെ കാരണം കണ്ടെത്താന്‍ നിര്‍ണായകമായ ബ്ലാക്ക് ബോക്‌സുകളില്‍ ഒന്ന് കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ അധികൃതരെ ഉദ്ധരിച്ചുള്ള ഇന്ത്യാറ്റുഡേ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.  

ദുരന്തകാരണം വ്യക്തമായി മനസ്സിലാകാന്‍ വിമാനത്തിലെ ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തേണ്ടതുണ്ട്. രണ്ട് പ്രധാന ഘടകങ്ങളുള്ള റെക്കോഡിങ് സംവിധാനമാണിത്: ഫ്‌ളൈറ്റ് ഡേറ്റ റെക്കോഡറും (എഫ്.ഡി.ആര്‍) കോക്പിറ്റ് വോയ്‌സ് റെക്കോഡറും (സി.വി.ആര്‍). വിമാനം പറക്കുമ്പോള്‍ ആകെ 80-100 വരെ പാരാമീറ്ററുകള്‍ എഫ്.ഡി.ആര്‍ രേഖപ്പെടുത്തുന്നു. വേഗത, ഉയരം, എന്‍ജിന്‍ സ്ഥിതി, റഡാര്‍ വിവരങ്ങള്‍, കണ്‍ട്രോള്‍ സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവ ഉള്‍പ്പെടുന്നു. പൈലറ്റുമാരും കോ പൈലറ്റുമാരും തമ്മിലുള്ള സംഭാഷണവും മറ്റു ശബ്ദങ്ങളും (അലാര്‍മുകള്‍, എന്‍ജിന്‍ ശബ്ദം) രേഖപ്പെടുത്തുന്നത് സി.വി.ആര്‍ ആണ്.

ഈ ഉപകരണങ്ങള്‍ വിമാനം തകരാറിലായിട്ടും വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശക്തമായ ടൈറ്റാനിയം/ സ്റ്റീല്‍ ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്ന താപനില, വെള്ളത്തില്‍ മുങ്ങല്‍, ഉരുക്ക് തിരിച്ചടി എന്നിവയെ അതിജീവിക്കാന്‍ കഴിവുള്ളതാണ്. കോക്പിറ്റിന് സമീപമാണ് ഇത് ഘടിപ്പിക്കുക. ബ്ലാക്ക് ബോക്‌സ് ഡേറ്റ വിശകലനം ചെയ്താല്‍ അപകടകാരണം പിടികിട്ടും: മനുഷ്യപിഴവ്, സാങ്കേതിക തകരാര്‍, കാലാവസ്ഥ തുടങ്ങി ഏത് കാരണവും ഡേറ്റ വിശകലനത്തിലൂടെ കണ്ടെത്താനാകും. വിമാനദുരന്തത്തിനുശേഷം ബ്ലാക്ക് ബോക്‌സ് കണ്ടെത്താന്‍ ദിവസങ്ങളെടുത്തേക്കാം. തിരിച്ചെടുത്ത ശേഷം പ്രത്യേക ലാബുകളില്‍ അതിന്റെ വിവരങ്ങള്‍ 'ഡീകോഡ്' ചെയ്യുകയാണ് ചെയ്യുന്നത്.

അഹ്‌മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച ഉച്ചക്ക് 1.38നാണ് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. സെക്കന്‍ഡുകള്‍ക്കകം തകര്‍ന്നുവീണ വിമാനം കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. വിമാനം വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. അപകടത്തില്‍ ആകെ മരണം 265 ആയെന്നാണ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

Air India has denied reports of recovering the black box from the Boeing aircraft that crashed near Ahmedabad, killing 265 people. Officials emphasize the need to locate both the Flight Data Recorder (FDR) and Cockpit Voice Recorder (CVR) to determine the cause of the disaster. The search is still ongoing.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  2 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 days ago