HOME
DETAILS

പറന്നുയർന്ന് 20 മിനിറ്റിനകം ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ്; ഫുക്കറ്റ് - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിം​ഗ്-

  
Abishek
June 13 2025 | 09:06 AM

Air India Flight from Phuket to New Delhi Makes Emergency Landing After Bomb Threat

ബാങ്കോക്ക്: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനം തായ്ലൻഡിൽ അടിയന്തര ലാൻഡിംഗ് നടത്തിയെന്ന് വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

എയർ ഇന്ത്യയുടെ AI 379 വിമാനം രാവിലെ 9.30ന് ഫുക്കറ്റിൽ നിന്ന് പുറപ്പെട്ട് ന്യൂഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നു. പുറപ്പെട്ട് 20 മിനിട്ടിനുള്ളിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. വിമാനത്തിന്റെ ശുചിമുറിയിൽ നിന്നായിരുന്നു ഭീഷണി സന്ദേശം കണ്ടെത്തിയത്. 

വിമാനം ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എയർപോർട്ട് കണ്ടൻസി പ്ലാൻ (ACP) പ്രകാരമുള്ള ബോംബ് ഭീഷണി പ്രോട്ടോക്കോൾ പാലിക്കുന്നതായി വിമാനത്താവളത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ  അറിയിച്ചു. അതേസമയം, പ്രാഥമിക പരിശോധനയിൽ വിമാനത്തിനുള്ളിൽ നിന്ന് ബോംബ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു. കൂടാതെ, ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ് കണ്ടെത്തിയ യാത്രക്കാരനെ തായ് വിമാനത്താവള ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്. 

അതേസമയം, മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി. എയർ ഇന്ത്യയുടെ  AIC 129 വിമാനമാണ് തിരിച്ചുവന്നത്. ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനമാണ് ഇത്. മൂന്ന് മണിക്കൂർ ആകാശത്ത് ചെലവഴിച്ചതിന് ശേഷം മുംബൈയിൽ തിരിച്ചെത്തിയതായി ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. 

മുംബൈ-ലണ്ടൻ വിമാനം പുലർച്ചെ 5:39 ന് ആണ് പുറപ്പെട്ടത്. എന്നാൽ, ഇറാനിലെ സ്ഥിതിഗതികളും വ്യോമാതിർത്തി അടച്ചതും കാരണം തങ്ങളുടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങുകയോ ചെയ്യുന്നുണ്ടെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

An Air India flight en route from Phuket, Thailand to New Delhi made an emergency landing following a bomb threat, according to airport authorities cited by Reuters. The precautionary measure was taken after a threatening message was received during the flight.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  3 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  3 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  3 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  3 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  3 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  3 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  3 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  3 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  4 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  4 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  4 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  4 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  4 days ago