HOME
DETAILS

അമേരിക്കയിൽ സിക്സർ മഴ; സാക്ഷാൽ ഗെയ്‌ലിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമനായി കിവീസ് താരം 

  
Sudev
June 13 2025 | 11:06 AM

finn allen create a new historical record in t20 cricket

യുഎസ്എ: ടി-20 ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് ന്യൂസിലാൻഡ് താരം ഫിൻ അലൻ. മേജർ ലീഗ് ക്രിക്കറ്റിൽ സൺ ഫ്രാൻസിസ്കോ യൂണികോൺസിന് വേണ്ടിയാണ് ഫിൻ അലൻ പുതിയ റെക്കോർഡ്‌ സൃഷ്ടിച്ചത്. വാഷിംഗ്ടൺ ഫ്രീഡത്തിനെതിരെയുള്ള മത്സരത്തിൽ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 51 പന്തിൽ 151 റൺസാണ് അലൻ അടിച്ചെടുത്തത്. 296.08 പ്രഹര ശേഷിയിൽ അഞ്ച് ഫോറുകളും 19 കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട്‌ ഇന്നിംഗ്സ്. 

ഇതോടെ ടി ട്വന്റി ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന നേട്ടമാണ് അലൻ സ്വന്തമാക്കിയത്. മുൻ വെസ്റ്റ്‌ ഇൻഡീസ് താരം ക്രിസ് ഗെയ്ലിനെ മറികടന്നുകൊണ്ടാണ് അലൻ ഈ റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർത്തത്. 2017ൽ ഒരു ടി-20 മത്സരത്തിൽ 17 സിക്സുകൾ ആയിരുന്നു ഗെയ്ൽ അടുത്തടുത്തത്. നീണ്ട എട്ടു വർഷങ്ങൾക്കുശേഷം ഈ റെക്കോർഡ് ന്യൂസിലാൻഡ് താരത്തിന്റെ മാസ്മരിക ഇന്നിങ്സോടെ തകർന്നുവീണിരിക്കുകയാണ്. 

മത്സരത്തിൽ 123 റൺസിന്റെ കൂറ്റൻ വിജയമാണ് സാൻ ഫ്രാൻസിസ്കോ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ചെയ്ത സാൻഫ്രാൻസിസ്കോ അലന്റെ സെഞ്ച്വറി കരുത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ  269 റൺസ് ആണ് നേടിയത്. വിജയലക്ഷം പിന്തുടർന്നിറങ്ങിയ വാഷിംഗ്ടൺ ഫ്രീഡം 13 പോയിന്റ് ഒരു ഓവറിൽ 146 റൺസിന് പുറത്താവുകയായിരുന്നു.

നിലവിൽ മേജർ ലീഗ് ക്രിക്കറ്റിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സാൻ ഫ്രാൻസിസ്‌കോ. ജൂൺ 15ന് എൽഎ നൈറ്റ് റൈഡേഴ്സിനെതിരെയാണ് സാൻ ഫ്രാൻസിസ്‌കോയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തിൽ സിയാറ്റിൽ ഓർക്കസിനെയാണ് വാഷിംഗ്ടൺ നേരിടുക. 

Finn Allen Create A New Historical Record In T20 Cricket 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

Kerala
  •  2 days ago
No Image

പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

ടെക്‌സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേരെ കാണാതായി

International
  •  2 days ago
No Image

ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്; പിഴയടച്ച് എങ്ങനെ ലാഭം നേടാമെന്നറിയാം

uae
  •  2 days ago
No Image

ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി; ഇംഗ്ലണ്ട് ഇനി ഡബിൾ സ്ട്രോങ്ങ്

Cricket
  •  2 days ago
No Image

ഭാരത് ബന്ദ്: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പണിമുടക്ക് ; കേരളത്തിൽ ജനജീവിതം സ്തംഭിച്ചു

National
  •  2 days ago
No Image

സായിദ് മുതൽ ഇൻഫിനിറ്റി വരെ: യുഎഇയിലെ പ്രധാനപ്പെട്ട പാലങ്ങളെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

മുംബൈ ഭീകരാക്രമണം; പ്രതി തഹവ്വൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി

National
  •  2 days ago
No Image

നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു; സംസ്കാരം നിപ പരിശോധനാഫലം ലഭിച്ചതിനു ശേഷമെന്ന് ആരോ​ഗ്യ വകുപ്പ്

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

Kerala
  •  2 days ago