വിലക്കയറ്റം: സപ്ലൈകോയുടെ ക്രിയാത്മകമായ ഇടപെടല്‍ ഗുണകരമായെന്ന് എല്‍ദോ എബ്രഹാം
മുവാറ്റുപുഴ: ഉത്സവ കാലങ്ങളില്‍ പൊതുവിപണിയില്‍ വിലകയറ്റം പിടിച്ച് നിറുത്താന്‍ സപ്ലൈകോയുടെ ക്രയാത്മകമായ ഇടപെടല്‍ ഗുണകരമായിയെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മുവാറ്റുപുഴ ഇ.ഇ.സി മാര്‍ക്കറ്റില്‍ ആരംഭിച്ച ഓണം താലൂക്ക് ഫെയറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ സഹകരണ സംഘങ്ങളുടെയും മറ്റും നേതൃത്വത്തില്‍ ഓണം ഫെയറുകള്‍ നടക്കുന്നുണ്ടങ്കിലും സപ്ലൈകോ കണ്‍സ്യൂമര്‍ഫെഡ് സ്റ്റോറുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉത്സവകാല ഫെയറുകള്‍ അരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
സപ്ലൈകോ-കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഇവതുടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണണ്. വിവിധ സംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളും മറ്റും വ്യാപകമായി പച്ചക്കറി കൃഷി ആരംഭിച്ചതോടെ സംസ്ഥാനത്ത് വിശരഹിത പച്ചക്കറി സുലഭമായി ലഭിക്കാന്‍ കഴിഞ്ഞു. ഇത് വിപണിയില്‍ പച്ചക്കറി വിലകുറയ്ക്കാന്‍ കഴിഞ്ഞുവെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മുന്‍ എം.എല്‍.എ ജോണി നെല്ലൂര്‍ ആദ്യവില്‍പന നിര്‍വഹിച്ചു.
നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈഓഫിസര്‍ പി.വി ജോര്‍ജ്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എം സീതി, ഉമാമത്ത് സലീം, രാജി ദിലീപ്, പ്രമീള ഗിരീഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ കെ.എ അബ്ദുല്‍സലാം, സി.എം ഷുക്കൂര്‍, സിന്ദു ഷൈജു, പി.പി നിഷ, ഷൈലജ അശോകന്‍, സപ്ലൈകോ ജൂനിയര്‍ മാനേജര്‍ വി.ആര്‍ ഷാജി, എന്‍.സി.പി നിയോജകമണ്ഡലം പ്രസിഡന്റ് മൈതീന്‍ഷാ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."