HOME
DETAILS

ഇസ്‌റാഈല്‍-ഇറാന്‍ ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍

  
Shaheer
June 13 2025 | 14:06 PM

Middle East Air Traffic Disrupted as Jordan and Iraq Close Airspace Following Israel-Iran Attacks

ടെഹറാന്‍/ലണ്ടന്‍: ഇസ്‌റാഈലും ഇറാനും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങള്‍ക്കു പിന്നാലെ വ്യോമാതിര്‍ത്തി അടച്ച് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍. ജോര്‍ദാനും ഇറാഖുമാണ് ഒരിടവേളക്കു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ വ്യോമാതിര്‍ത്തി അടച്ചത്.

ഇറാനിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഭൂരിഭാഗവും വിമാനസര്‍വീസുകളും റദ്ദു ചെയ്തു.

ലോകമെമ്പാടും സംഘര്‍ഷ മേഖലകള്‍ പെരുകുന്നത് വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങളിലും ലാഭക്ഷമതയിലും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിനുപുറമേ നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് സുരക്ഷാ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. വഴിതിരിച്ചുവിടലുകള്‍ വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് വര്‍ധിപ്പിക്കുകയും യാത്രാ സമയം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികള്‍, സൈനിക കമാന്‍ഡര്‍മാര്‍ എന്നിവരെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാവിലെയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയുന്നതിനുള്ള ഒരു നീണ്ട ഓപ്പറേഷനായിരിക്കും ഇതെന്ന് ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ കനത്ത തിരിച്ചടി ഇറാന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു.

ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം അടച്ചുപൂട്ടി. ഇറാന്റെ തിരിച്ചടി ഏതുനിമിഷവും ഉണ്ടാകുമെന്ന ഭയത്തില്‍ മിക്ക ഇസ്‌റാഈല്‍ നേതാക്കളും നിലവില്‍ ബങ്കറുകളിലാണ്. ഇറാന്റെ തിരിച്ചടി പ്രതീക്ഷിച്ച് ഇസ്‌റാഈലിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ അതീവ ജാഗ്രതയിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണത്തിനു പിന്നാലെ മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയിലാണ്.

In the wake of Israel's unprecedented airstrikes on Iran's nuclear and military facilities, Jordan and Iraq have closed their airspace to civilian flights. The closures have led to widespread flight cancellations and rerouting across the Middle East, affecting major airlines and stranding thousands of passengers. The situation remains fluid as regional tensions escalate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ

uae
  •  2 days ago
No Image

ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 

Kerala
  •  2 days ago
No Image

സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം

uae
  •  2 days ago
No Image

സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്‍മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്

Kerala
  •  2 days ago
No Image

കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ

International
  •  2 days ago
No Image

വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കൂടുതല്‍ കുട്ടികളെ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്

Kerala
  •  2 days ago
No Image

യുഎഇയിൽ പനി കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ഡോക്ടർമാർ 

uae
  •  2 days ago

No Image

വേടന്റെ പാട്ടിന് വെട്ട്; യൂണിവേഴ്‌സിറ്റി സിലബസില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

എഡിജിപി എംആര്‍ അജിത്കുമാര്‍ ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്

uae
  •  3 days ago
No Image

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

International
  •  3 days ago