
അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ AI 171 വിമാനം തകർന്നുവീണ ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് വ്യോമയാന വിദഗ്ധർ. പക്ഷിയിടി, മനുഷ്യ പിഴവ്, മെക്കാനിക്കൽ തകരാറുകൾ, മലിനമായ ഇന്ധനം, അട്ടിമറി സാധ്യത തുടങ്ങി നിരവധി കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, തിടുക്കത്തിൽ നിഗമനങ്ങളിൽ എത്തരുതെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ സ്വന്തമായ എയർ ഇന്ത്യയ്ക്ക് സംഭവിച്ച ദുരന്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്ന് തന്നെയാണ് ആവശ്യം.
ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായ A I171, പറന്നുയർന്ന് നിമിഷങ്ങൾക്കകം എയർ ട്രാഫിക് കൺട്രോളിന് മെയ്ഡേ സന്ദേശം അയച്ചിരുന്നു. ഫ്ലൈറ്റ്റാഡാർ 24 വെബ്സൈറ്റ് അനുസരിച്ച്, 625 അടി (190 മീറ്റർ) ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ ട്രാക്കിംഗ് സിഗ്നൽ നഷ്ടപ്പെടുകയും, പറന്നുയർന്ന ശേഷം വിമാനം അല്പം മുകളിലേക്ക് പറക്കുകയും, പിന്നീട് സെക്കന്റുകൾക്കുള്ളിൽ താഴേക്ക് പതിക്കുകയും തൊട്ടടുത്ത നിമിഷം തന്നെ സമീപത്തെ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ഇടിച്ച് തീഗോളമായി പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ രാജ്യത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 40-കാരനായ വിശ്വശ് കുമാർ രമേശ് മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എങ്ങനെ ജീവനോടെ രക്ഷപ്പെട്ടുവെന്ന് എനിക്ക് ഒരു ധാരണയുമില്ലെന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി.
വിദഗ്ധരുടെ അഭിപ്രായങ്ങൾ
ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ എയ്റോസ്പേസ് ഡിസൈൻ വിഭാഗം മുതിർന്ന അധ്യാപിക ഡോ. സോന്യ ബ്രൗൺ, വിമാനം സ്തംഭിച്ചതിന്റെ (സ്റ്റാൾ) സൂചനകൾ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് അഭിപ്രായപ്പെട്ടു. "ഗണ്യമായ ത്രസ്റ്റ് നഷ്ടമാണ് അപകടത്തിന് കാരണമായതെന്നാണ് തോന്നുന്നത്. ത്രസ്റ്റ് കുറഞ്ഞാൽ വേഗത നഷ്ടപ്പെടുകയും വിമാനം സ്തംഭിക്കുകയും ചെയ്യും," അവർ വിശദീകരിച്ചു. എന്നാൽ, ത്രസ്റ്റ് നഷ്ടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അഭിപ്രായമുണ്ട്. ബ്ലാക്ക് ബോക്സ്, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ കൃത്യമായ പരിശോധനയിലൂടെ മാത്രമേ കാരണം കണ്ടെത്താനാകൂ എന്നും ബ്രൗൺ കൂട്ടിച്ചേർത്തു.
പക്ഷിയിടി: പ്രധാന സാധ്യത
പക്ഷിയിടിയാണ് അപകടത്തിന്റെ പ്രധാന സാധ്യതയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. "വിമാനം പറന്നുയർന്ന് 30 സെക്കന്റിനുള്ളിൽ ഒരു വലിയ ശബ്ദം കേട്ടു," രക്ഷപ്പെട്ട രമേശ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞിരുന്നു. പക്ഷികൾ എഞ്ചിനിൽ ഇടിച്ചാൽ ഒരു വലിയ സ്ഫോടന ശബ്ദം ഉണ്ടാകാമെന്ന് മുൻ പൈലറ്റും സ്ട്രാറ്റജിക് ഏവിയേഷൻ സൊല്യൂഷൻസ് കൺസൾട്ടൻസി ചെയർമാനുമായ നീൽ ഹാൻസ്ഫോർഡും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇരട്ട എഞ്ചിൻ തകരാർ അപൂർവമാണെങ്കിലും സാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2009-ലെ യുഎസ് എയർവേയ്സ് ഫ്ലൈറ്റ് 1549-ന്റെ ഉദാഹരണം ഹാൻസ്ഫോർഡ് ഓർമ്മിപ്പിച്ചു, അവിടെ പക്ഷിയിടി മൂലം രണ്ട് എഞ്ചിനുകളും തകരാറിലായി, പൈലറ്റ് ഹഡ്സൺ നദിയിൽ അടിയന്തരമായ ലാൻഡിംഗ് നടത്തിയിരുന്നു.
പോർട്ട്സ്മൗത്ത് സർവകലാശാലയിലെ ഫ്ലൂയിഡ് മെക്കാനിക്സ് വിഭാഗം മുതിർന്ന അധ്യാപകനായ ഡോ. ജേസൺ നൈറ്റ്, ഇരട്ട എഞ്ചിൻ തകരാറാണ് അപകടത്തിന്റെ ഏറ്റവും സാധ്യതയുള്ള കാരണമെന്ന് അഭിപ്രായപ്പെട്ടു. "കുറഞ്ഞ ഉയരം കാരണം പൈലറ്റിന് അടിയന്തര ലാൻഡിംഗിന് സമയം ലഭിച്ചിരിക്കില്ല," അദ്ദേഹം വ്യക്തമാക്കി. അഹമ്മദാബാദ് വിമാനത്താവളത്തിൽ പക്ഷിയിടികളുടെ നീണ്ട ചരിത്രവും ചൂടുള്ള കാലാവസ്ഥയും പ്രതികൂലമായ സാഹചര്യങ്ങളും ഉണ്ടായിരിക്കാമെന്ന് ഹാൻസ്ഫോർഡ് കൂട്ടിച്ചേർത്തു.
മറ്റ് സാധ്യതകൾ
മനുഷ്യ പിഴവും അപകടത്തിന് കാരണമായിരിക്കാമെന്ന് ചില വിദഗ്ധർ സൂചിപ്പിച്ചു. വിമാനത്തിന്റെ ചിറകുകളിലെ ഫ്ലാപ്പുകൾ ശരിയായി വിന്യസിച്ചിട്ടില്ലായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് ചിലർ വ്യാഖ്യാനിച്ചു. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ പരിശോധന ആവശ്യമാണ്. 11 വർഷം പഴക്കമുള്ള വിമാനത്തിന്റെ അറ്റകുറ്റപ്പണി അപര്യാപ്തതയും അന്വേഷണ വിഷയമാണെന്ന് ബ്രൗൺ അഭിപ്രായപ്പെട്ടു.
മലിനമായ ഇന്ധനവും ഒരു സാധ്യതയാണെന്ന് ഹാൻസ്ഫോർഡ് ചൂണ്ടിക്കാട്ടി. "ഇന്ധനത്തിലെ മാലിന്യങ്ങൾ എഞ്ചിൻ തകരാറിന് കാരണമായേക്കാം," അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അട്ടിമറി സാധ്യതയും അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം നിർണായകം
തിടുക്കത്തിൽ നിഗമനങ്ങളിൽ എത്തരുത്. ബ്ലാക്ക് ബോക്സ്, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ എന്നിവയുടെ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമാണ് യഥാർത്ഥ കാരണം വെളിപ്പെടുത്തുക," ഡോ. ബ്രൗൺ പറഞ്ഞു. യോർക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോൺ മക്ഡെർമിഡ്, ടേക്ക് ഓഫ് സമയത്തെ തകരാറുകൾ അപകടകരമാണെന്നും, AI 171-ന്റെ കുറഞ്ഞ ഉയരം പൈലറ്റിന് പ്രതികരിക്കാൻ സമയം നൽകിയില്ലെന്നും അഭിപ്രായപ്പെട്ടു.
എയർ ഇന്ത്യയുടെ ഈ ദുരന്തം, വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്. അന്വേഷണ ഫലങ്ങൾ ലഭ്യമാകുന്നതോടെ മാത്രമേ കൃത്യമായ അപകട കാരണവും വ്യക്തമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Kerala
• 2 days ago
സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്, മൂന്നിടത്ത് ഓറഞ്ച് അലർട്
Kerala
• 2 days ago
മധ്യപ്രദേശിൽ പിടികൂടിയ ഉഗ്ര വിഷമുള്ള മൂർഖനെ കഴുത്തിലിട്ട് ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം
National
• 2 days ago
ദുബൈ സമ്മർ സർപ്രൈസസ് കാമ്പെയിൻ: ജൂലൈ 20 ന് ഫെസ്റ്റിവൽ സിറ്റി മാളിൽ 3,000 സൗജന്യ ഐസ്ക്രീമുകൾ വിതരണം ചെയ്യും
uae
• 2 days ago
വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി
Kerala
• 2 days ago
സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ
Kerala
• 2 days ago
ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം
International
• 2 days ago
സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• 2 days ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി
Kerala
• 2 days ago
നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ
National
• 2 days ago
സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം
Kerala
• 2 days ago
ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഗൂഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Tech
• 2 days ago
വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക്
Kerala
• 2 days ago
ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം
Kerala
• 2 days ago
തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?; പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു
Kerala
• 2 days ago
ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ
uae
• 2 days ago
അമേരിക്കയിലെ അലാസ്കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം
International
• 2 days ago
മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്
Kerala
• 2 days ago
കുവൈത്ത് ഇ-വിസ: ജിസിസി പ്രവാസികൾക്ക് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• 2 days ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
National
• 2 days ago
ഇന്ത്യയും കുവൈത്തും പുതിയ വ്യോമ കരാറിൽ ഒപ്പുവച്ചു; ആഴ്ചയിൽ വിമാന സീറ്റുകൾ 18,000 ആയി വർധിപ്പിക്കും
latest
• 2 days ago