HOME
DETAILS

ഫോര്‍ട്ട്‌കൊച്ചിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

  
backup
September 05 2016 | 20:09 PM

%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a1%e0%b4%af


മട്ടാഞ്ചേരി: നഗരസഭയുടെ അനാസ്ഥയെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുന്നില്ലന്നാക്ഷേപം. സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് തടസ്സമായി നില്‍ക്കുന്നത് വേസ്റ്റ് ടാങ്ക് ഇല്ലാത്തതാണ്. ഇതിന്റെ നിര്‍മാണത്തിനായി ആശുപത്രി വികസന ഫണ്ടില്‍ പണമുണ്ടെങ്കിലും ആശുപത്രി വികസന സമിതി രൂപീകരിക്കാത്തതിനാല്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് പരാതി. വികസന സമിതി സംബന്ധിച്ച ഫയല്‍ മേയറുടെ മുന്നിലുണ്ടെങ്കിലും ഒപ്പിടാത്തതാണ് പ്രശ്‌നമെന്ന് കൗണ്‍സിലര്‍മാരും ചൂണ്ടിക്കാട്ടുന്നു.
ഒരേ സമയം ഏഴ് പേര്‍ക്ക് ഡയാലിസിസ് ചെയ്യാവുന്ന സംവിധാനമുള്ള ഇവിടെ നിസാര കാര്യത്താല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ്, ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍.എ എന്നിവര്‍ ഇന്നലെ ഡയാലിസിസ് സെന്റര്‍ സന്ദര്‍ശിച്ചു. ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തിയ വിവരങ്ങള്‍ തിരക്കിയ ഇരുവരും ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ടു.
രണ്ടാഴ്ചക്കകം സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ നഗരസഭ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേസ്റ്റ് ടാങ്ക് നിര്‍മിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം ആവശ്യമെങ്കില്‍ തരപ്പെടുത്താന്‍ ശ്രമിക്കണമെന്നും പാവങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് നീട്ടി കൊണ്ട് പോകുന്നത് നീതികരിക്കാനാകില്ലന്നും ആശുപത്രി വികസന സമിതി അടിയന്തിരമായി വിളിച്ച് ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം റിയാദ്,കൗണ്‍സിലര്‍മാരായ വല്‍സല ഗിരീഷ്, സീനത്ത് റഷീദ്, ബിന്ദു ലെവിന്‍, ഷീബാ ലാല്‍, സനീഷ അജീബ്, ജയന്തി പ്രേംനാഥ്, സി.പി.എം ലോക്കല്‍ സെക്രട്ടറിമാരായ മുഹമ്മദ് അബ്ബാസ്, പി.ജെ ദാസന്‍, കെ.ജെ സാജു എന്നിവരും രാജീവിനോടൊപ്പം ഉണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago