HOME
DETAILS

1976ലും അപകടത്തിൽ പെട്ടത് ഇതേ നമ്പർ 171; ചർച്ചയായി നടി റാണിചന്ദ്ര മരിച്ച വിമാനാപകടം

  
Abishek
June 14 2025 | 02:06 AM

VT-EFJ Same Aircraft Involved in 1976 Crash That Killed Actress Rani Chandra Resurfaces in Ahmedabad Incident

തിരുവനന്തപുരം: അഹമ്മദാബദിലെ എയർ ഇന്ത്യ171 ഡ്രീംലൈനർ 787-8   വിമാനാപകടം രാജ്യത്തിന് തീരാവേദനയാകുമ്പോൾ അഞ്ചു പതിറ്റാണ്ട്  മുമ്പത്തെ  ഇന്ത്യൻ എയർലൈൻസ് 171 വിമാനാപകടം വീണ്ടും ചർച്ചയാകുന്നു. രണ്ട് വിമാനങ്ങളുടെയും നമ്പർ 171 എന്നതാണ്  പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നത്. 1976 ഒക്ടോബർ 12 നായിരുന്നു, ആദ്യ മിസ് കേരളയും നടിയുമായ റാണിചന്ദ്ര അടക്കം 95 പേർ കൊല്ലപ്പെട്ട മുംബൈ- മദ്രാസ് ഇന്ത്യൻ എയർലൈൻസ് വിമാനാപകടം. 

മുംബൈയില്‍ നിന്ന് മദ്രാസിലേക്ക് മടങ്ങുകയായിരുന്നു റാണിയും അമ്മയും മൂന്ന് സഹോദരിമാരും. വിമാനം മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ കാരവല്‍ വിമാനത്തിൻ്റെ എൻജിന് തീ പിടിക്കുകയായിരുന്നു. അപകടത്തിൽ റാണിചന്ദ്രയും റാണിയുടെ ഡാന്‍സ് ട്രൂപ്പ് അംഗങ്ങളും ഉൾപ്പടെയുള്ള 89 യാത്രക്കാരും ആറു ജീവനക്കാരും കൊല്ലപ്പെട്ടു.

റാണിചന്ദ്രയുടെ വിയോഗത്തെച്ചൊല്ലി ഏറെ വിവാദങ്ങളും ഉയർന്നിരുന്നു. ദുബൈ അടക്കം അഞ്ചു രാജ്യങ്ങളിലെ നൃത്ത പരിപാടികള്‍ക്ക് ശേഷമായിരുന്നു റാണിചന്ദ്ര മുംബൈയിലെത്തിയത്. പരിപാടികളെല്ലാം സംഘടിപ്പിച്ചത് കൊല്ലം ശാസ്താംകോട്ട കാരാളിമുക്ക് സ്വദേശി സജാദ് തങ്ങളായിരുന്നു. ചില തിരക്കുകൾ കാരണം സംഘാടകനായ സജാദിന് വിമാനത്തിൽ റാണി ചന്ദ്രയ്ക്കൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ, തന്നിലേക്ക് അന്വേഷണം വരുമോയെന്ന് ഭയന്ന സജാദ് നാട്ടിലേക്ക് മടങ്ങിയതുമില്ല. അപകടത്തിൽ സജാദും കൊല്ലപ്പെട്ടെന്നായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും ധരിച്ചത്. ഇതിനിടെ, നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം 2021ലാണ് സജാദ് തിരികെ കേരളത്തിലെത്തിയത്. ഒരു കാലത്ത് മലയാള സിനിമയിൽ വൻ താരമൂല്യമുള്ള നായികയായിരുന്നു റാണി ചന്ദ്ര.  27ാം വയസിലാണ് റാണിചന്ദ്ര ലോകത്തോട് വിട പറഞ്ഞത്.

കൊച്ചിയിലെ കോഞ്ചേരിൽ കുടുംബാംഗമായിരുന്ന ചന്ദ്രൻ്റെയും -കാന്തിമതിയുടെയും ഏഴ് മക്കളിൽ രണ്ടാമത്തെ മകളായി ആലപ്പുഴയിലാണ് റാണിചന്ദ്രയുടെ ജനനം.  തുടർന്ന് ഫോർട്ട് കൊച്ചിയിലേക്കു താമസം മാറുകയായിരുന്നു.

The aircraft involved in the recent Ahmedabad incident (VT-EFJ) was also part of a fatal 1976 crash that claimed the life of Malayalam actress Rani Chandra. The eerie coincidence has sparked fresh discussions about aviation safety and aircraft lifespans in India. Investigators are now examining maintenance records and operational history. #AviationMystery #HistoricCrashes

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി

National
  •  2 days ago
No Image

മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി

National
  •  2 days ago
No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  2 days ago
No Image

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം

uae
  •  2 days ago
No Image

വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ

Kerala
  •  2 days ago
No Image

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും

Kerala
  •  2 days ago
No Image

കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  2 days ago
No Image

ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സം​ഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ  

National
  •  2 days ago
No Image

അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്

Football
  •  2 days ago