HOME
DETAILS

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

  
Salah
June 14 2025 | 06:06 AM

pk firos response on police vehicle checking of shafi parambil and rahul mankoottathil

നിലമ്പൂർ: നിലമ്പൂരിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന നടത്തിയ പൊലിസ് നടപടിയിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മന:പൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനും ഉദ്യോഗസ്ഥ‍ർ ന‌ടത്തിയ ശ്രമമാണ് നടന്നതെന്ന് പി.കെ ഫിറോസ് പറ‍ഞ്ഞു. സ്ഥലത്തെ പൊലിസും പഞ്ചായത്ത് സെക്രട്ടറിയും, തിരഞ്ഞ‌ടുപ്പ് ഉദ്യോ​ഗസ്ഥരും ഉൾപ്പെട്ട ഒരു സംഘമായിരുന്നു പരിശോധനയ്ക്ക് എത്തിയത്.

നിലമ്പൂരിലൂടെ സഞ്ചരിക്കുന്ന ഏതെങ്കിലും ഇടതുപക്ഷ നേതാക്കൻമാരുടെ വണ്ടി പൊലിസുകാ‍ർ തടഞ്ഞ് നി‍ർത്തി പരിശോധിക്കാറുണ്ടോ എന്നും ഫിറോസ് ചോദിച്ചു. യുഡിഎഫ് നേതാക്കൻമാരുടെ വാഹനം മാത്രം തടഞ്ഞ് നി‍ർത്തി പരിശോധിക്കുന്നത് നിലപാട് ശരിയെല്ലെന്നും മന:പൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമാണ് ശ്രമമെന്നും പി.കെ ഫിറോസ് പറഞ്ഞു.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും കാറിൽ മ‌‌ടങ്ങുന്ന സമയത്താണ് പൊലിസുകാ‍ർ വണ്ടി തടഞ്ഞ് പരിശോധന നടത്തിയത്. പി.കെ ഫിറോസും ഇവരോടൊപ്പം കാറിൽ ഉണ്ടായിരുന്നു. വണ്ടി ഓടിച്ചിരുന്നത് ഷാഫി പറമ്പിലായിരുന്നു. തു‌‍ടർന്ന് പൊലിസുകാ‍ർ വാഹനം ത‌ടഞ്ഞ് നി‍ർത്തുകയും ഷാഫി പറമ്പിലിനോട് ഡിക്കി തുറക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. അതിന് ശേഷം ഷാഫിയുടെ മുഖത്തേക്ക് ടോ‍‍ർച്ച് അടിക്കുകയും ചെയ്തു.

'വാഹനം പരിശോധിക്കാൻ പൊലിസിന് അവകാശമുണ്ട്, ഞങ്ങൾ അതിനോട് സഹകരിച്ചു. ഡിക്കി തുറക്കാനും പെട്ടികൾ പുറത്തെടുക്കാനും ആവശ്യപ്പെട്ടു. എല്ലാം ഞാൻ തന്നെ ചെയ്തു. പിന്നീട് 'കുഴപ്പമില്ല, പോകാം' എന്ന് പറഞ്ഞു. അത് ശരിയല്ലെന്നും, പുറത്തുനിന്ന് നോക്കിയാൽ എന്താണ് അകത്തുള്ളതെന്ന് മനസ്സിലാകുമോ എന്നും ഞാൻ ചോദിച്ചു. പരിശോധനയിൽ എന്തെങ്കിലും കണ്ടെത്തിയോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, അതിന്റെ ആവശ്യമില്ലെന്ന് അവർ മറുപടി നൽകി. പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രം പോയാൽ മതിയെന്ന് ഞങ്ങൾ നിർബന്ധം പിടിച്ചു' ഷാഫി വിശദീകരിച്ചു.

'അടച്ചിരിക്കുന്ന പെട്ടി പുറത്തെടുത്ത് വെച്ചാൽ അതിനുള്ളിൽ എന്താണെന്ന് എങ്ങനെ മനസ്സിലാക്കാനാണ്? അവിടെ ഒരു കൂട്ടം ആളുകൾ കൂടിനിന്നിരുന്നു. അവരുടെ മുന്നിൽ ഞങ്ങളെ അപമാനിക്കുക എന്നതായിരുന്നു ഉദ്ദേശ്യം' രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

ഈ പരിശോധന മനഃപൂർവം അവഹേളിക്കാനുള്ള ശ്രമമാണെന്നും അത് അപമാനകരമായി തോന്നിയെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. യുഡിഎഫ് നേതാക്കളുടെ വാഹനങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

 

Youth League State General Secretary P.K. Firos has responded to the police action of stopping and inspecting the vehicle carrying Congress leaders in Nilambur. He stated that it was a deliberate attempt by the officials to insult and create trouble. The inspection team included local police, the panchayat secretary, and election officials.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  a day ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  a day ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  a day ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  a day ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  a day ago