HOME
DETAILS

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

  
Abishek
June 14 2025 | 06:06 AM

UAE Implements Annual Midday Work Ban from June 15 to Protect Outdoor Workers

ദുബൈ: നാളെ (ജൂണ്‍ 15 ഞായറാഴ്ച) മുതല്‍, മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (MoHRE) വാര്‍ഷിക ഉച്ചസമയ ജോലി നിരോധനം നടപ്പിലാക്കും, ഇത് ഉച്ചയ്ക്ക് 12:30 നും 3:00 നും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതും നിരോധിക്കുന്നു. ഈ നിയന്ത്രണം സെപ്റ്റംബര്‍ 15 വരെ തുടരും.

നാളെ മുതല്‍ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തില്‍ പുറത്ത് ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നത്. വേനല്‍ക്കാലത്തെ കൊടും ചൂടില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി അവതരിപ്പിച്ച ഈ ഉച്ചവിശ്രമ സംരംഭം 21ാം വര്‍ഷത്തിലേക്കാണ് കടക്കുന്നത്.

അധികൃതരുടെ അറിയിപ്പ് പ്രകാരം, സെപ്റ്റംബര്‍ 15 വരെ ചൂടേറിയ സമയത്ത് കമ്പനികള്‍ തൊഴിലാളികള്‍ക്ക് പുറത്തെ ജോലികളില്‍ നിന്ന് ഇടവേള നല്‍കണം.

നിരോധിത സമയങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ച് നിരീക്ഷണം നടത്തും.

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം വീതം പിഴയും ഒന്നിലധികം തൊഴിലാളികള്‍ ഉള്‍പ്പെട്ടാല്‍ പരമാവധി 50,000 ദിര്‍ഹം വരെയും പിഴ ചുമത്തും.

വേനല്‍ക്കാലത്തിന് തുടക്കമായതോടെ യുഎഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും താപനില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ഉച്ചസമയ ജോലി നിരോധനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നേരത്തേ കുവൈത്തും ഒമാനും മദ്ധ്യഹ്ന സമയത്തെ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

The UAE's Ministry of Human Resources (MoHRE) enforces its annual midday work ban from June 15 to September 15, prohibiting outdoor work between 12:30 PM and 3:00 PM during peak summer heat. The measure aims to protect workers from direct sun exposure.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  6 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  6 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  6 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  6 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  6 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  6 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  6 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  6 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  6 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  7 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  7 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  7 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  7 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  7 days ago