HOME
DETAILS

അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

  
Sabiksabil
June 14 2025 | 10:06 AM

Ahmedabad Air Crash High-Level Probe Ordered Report to Be Submitted Within Three Months

 

അഹമ്മദാബാദ്: അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ ഫ്ലൈറ്റ് AI 171 തകർന്നുവീണ് 270 പേർ മരിച്ച ദുരന്തത്തിൽ രാജ്യം ഞെട്ടലിൽ. ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം 650 അടി ഉയരത്തിൽനിന്ന് താഴേക്ക് പതിച്ച് മേഘാനി നഗറിന് സമീപമുള്ള ബിജെ മെഡിക്കൽ കോളേജിന്റെ റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലേക്ക് ഇടിച്ചുവീണ് തീപിടിക്കുകയായിരുന്നു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപുവിൽ  നടത്തിയ പത്രസമ്മേളനത്തിൽ, അപകടത്തിന്റെ കാരണം കണ്ടെത്താൻ ഉന്നതതല മൾട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. “ഈ ദുരന്തം രാജ്യത്തെ മുഴുവൻ നടുക്കിയിരിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു മന്ത്രി വ്യക്തമാക്കി. 

നിർണായക വിവരങ്ങൾ 

മെയ്ഡേ കോൾ: ഉച്ചയ്ക് 1:39ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് (ATC) അടിയന്തര മെയ്ഡേ സന്ദേശം അയച്ചിരുന്നു. എന്നാൽ, ഒരു മിനിറ്റിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

ബ്ലാക്ക് ബോക്സ്: അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത ബ്ലാക്ക് ബോക്സിന്റെ ഡീകോഡിംഗ് ഉടൻ ആരംഭിക്കും.

ഫലൈറ്റ് ഡാറ്റയും കോക്പിറ്റ് ഓഡിയോയും വിശദമായ അന്വേഷണത്തിന് നിർണായകമാണെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അറിയിച്ചു.

വിമാനത്തിന്റെ പശ്ചാത്തലം: പാരിസ്-ഡൽഹി-അഹമ്മദാബാദ് റൂട്ടിൽ പ്രശ്നരഹിതമായി സർവീസ് നടത്തിയിരുന്ന വിമാനമാണ് അപകടത്തിനിരയായത്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) നിർദേശപ്രകാരം, എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങൾക്ക മേലുള്ള പരിശോധന ആരംഭിച്ചു. “ഇന്ത്യയിലെ 34 ഡ്രീംലൈനറുകളിൽ എട്ടെണ്ണം ഇതിനോടകം പരിശോധിച്ചു,” മന്ത്രി വ്യക്തമാക്കി.

AI 171-ലെ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 270 പേർ മരിച്ചതായി ഔദ്യോഗിക സ്രോതസ്സുകൾ സ്ഥിരീകരിച്ചു. മേഘാനിനഗറിൽ വിമാനം തകർന്നുവീണതിനെഠിൽ പ്രദേശവാസികളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും മാരകമായ വിമാന ദുരന്തങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി, അപകടകാരണം കണ്ടെത്തുന്നതിനൊപ്പം ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയാൻ മാർഗനിർദേശങ്ങൾ തയ്യാറാക്കും. ബ്ലാക്ക് ബോക്സിന്റെ ഡാറ്റ വിശകലനം പുരോഗമിക്കുന്നതിനനുസരിച്ച്, ദുരന്തത്തിന്റെ കൃത്യമായ കാരണം ഉടൻ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  4 days ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  4 days ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  4 days ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  4 days ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  4 days ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  4 days ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  4 days ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  4 days ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  4 days ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  4 days ago