HOME
DETAILS

MAL
ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ
Sudev
June 14 2025 | 13:06 PM

ലോർഡ്‌സ്: വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. ലോഡ്സിൽ നടന്ന കലാശ പോരാട്ടത്തിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റുകൾക്ക് വീഴ്ത്തിയാണ് സൗത്ത് ആഫ്രിക്ക കിരീടം നേടിയത്. ഓസ്ട്രേലിയ ഉയർത്തിയ 281 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.
നീണ്ട 27 വർഷങ്ങൾക്കുശേഷമാണ് സൗത്ത് ആഫ്രിക്ക ഐസിസിയുടെ ഒരു കിരീടം സ്വന്തമാക്കുന്നത്. അവസാനമായി 1998 ഐസിസി ചാമ്പ്യൻസ് ട്രോഫി ആയിരുന്നു സൗത്ത് ആഫ്രിക്ക നേടിയിരുന്നത്.
ഈ കിരീടനേട്ടത്തോടെ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പ ബവുമ ഒരു ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് പോലും തോൽക്കാതെ ഒമ്പത് ടെസ്റ്റ് മത്സരങ്ങൾ വിജയിപ്പിക്കുന്ന ചരിത്രത്തിലെ ആദ്യ ക്യാപ്റ്റനായി മാറാനാണ് ബവുമക്ക് സാധിച്ചത്. 1920-21 കാലയളവിൽ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായിരുന്ന വാർവിക് ആംസ്ട്രോങ്ങിന്റെ റെക്കോർഡ് തകർത്താണ് ബാവുമ ഈ നേട്ടത്തിലെത്തിയത്. എട്ട് വിജയങ്ങളാണ് താരം ക്യാപ്റ്റനായി നേടിയെടുത്തത്.
ഒമ്പത് ടെസ്റ്റ് വിജയങ്ങളിൽ നളന് ജയം വെസ്റ്റ് ഇൻഡീസിനെതിരെയും രണ്ട് വീതം ജയം ശ്രീലങ്കയ്ക്കും പാകിസ്ഥാനുമെതിരെയും ബാവുമയുടെ കീഴിൽ സൗത്ത് ആഫ്രിക്ക ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചു. ഇപ്പോൾ ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയയെയും വീഴ്ത്തി ബാവുമ പുതിയ ചരിത്രവും സൃഷ്ടിച്ചിരിക്കുകയാണ്.
മത്സരത്തിൽ എയ്ഡൻ മാക്രമിന്റെ സെഞ്ച്വറിയും ക്യാപ്റ്റൻ ടെംമ്പ ബെവുമയുടെ അർദ്ധ സെഞ്ച്വറിയുമാണ് സൗത്ത് ആഫ്രിക്കയെ അനായാസം വിജയത്തിലെത്തിച്ചത്. 207 പന്തിൽ 14 ഫോറുകൾ ഉൾപ്പടെ 136 റൺസാണ് മാക്രെം നേടിയത്. 134 പന്തിൽ പുറത്താവാതെ 66 റൺസ് ആണ് ബവുമ നേടിയത്. അഞ്ച് ഫോറുകൾ ആയിരുന്നു സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.
അതേസമയം ആദ്യ ഇന്നിംഗ്സിൽ ഓസ്‌ട്രേലിയ 212 റൺസിനാണ് പുറത്തായത്. സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 138 റൺസിനാണ് പുറത്തായത്. നായകൻ പാറ്റ് കമ്മിൻസിന്റെ (6 വിക്കറ്റ്) നേതൃത്വത്തിലുള്ള ഓസീസ് പേസ് ആക്രമണമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കൻ പേസിന് മുന്നിൽ തകർന്നു. ലാബുഷെയ്ൻ (22), സ്റ്റീവ് സ്മിത്ത് (13) എന്നിവർ മാത്രം രണ്ടക്കം കണ്ടു. ലുങ്കി എൻഗിഡി (3 വിക്കറ്റ്), കാഗിസോ റബാഡ (3വിക്കറ്റ്) എന്നിവർ ഓസീസിനെ വരിഞ്ഞു. ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ, റബാഡയുടെ (5 വിക്കറ്റ്) മികവിൽ 212 റൺസിന് ഓൾഔട്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം: ഇസ്രാഈൽ-യൂറോപ്യൻ യൂണിയൻ കരാറിൽ ധാരണ
International
• 3 days ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 3 days ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 4 days ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 4 days ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 4 days ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 4 days ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 4 days ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 4 days ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 4 days ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 4 days ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 4 days ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 4 days ago
ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ
International
• 4 days ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ
Football
• 4 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ
Kerala
• 4 days ago
തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം
Football
• 4 days ago
സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും
uae
• 4 days ago
ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു
Cricket
• 4 days ago
സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി
Kerala
• 4 days ago
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 4 days ago
ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ
National
• 4 days ago