HOME
DETAILS

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം

  
Ajay
June 14 2025 | 13:06 PM

School study time Action should be taken on the petition given by Samastha

 

കോഴിക്കോട്: സ്കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് അനുകൂല നടപടി ഉണ്ടാവണമെന്ന് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. സമസ്ത മുഖ്യമന്ത്രിക്കു് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ പ്രതികരണം ആശാവഹമാണ്. നിലവിലുള്ള ഉത്തരവ് പിന്‍വലിച്ച് നേരത്തെയുള്ള സ്ഥിതി തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഇസ്റാഈല്‍ നടത്തികൊണ്ടിരിക്കുന്ന ആക്രമണത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആക്രമണ പരമ്പരയില്‍ ഒടുവിലത്തേതാണ് ഇറാനെതിരെ നടത്തിയ നിഷ്ഠൂര ആക്രമണം. ഇന്ത്യയുടെ ചേരിചേരാ നയത്തിന്റെ പാരമ്പര്യം നിലനിര്‍ത്തി രാജ്യം ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ യോഗം നടുക്കം രേഖപ്പെടുത്തുകയും മരണമപ്പെട്ടവരുടെ പേരില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

പുതുതായി ആറ് മദ്റസകള്‍ക്ക് യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി അംഗീകൃത മദ്റസകളുടെ എണ്ണം 10998 ആയി. ശംസുല്‍ ഇസ് ലാം മദ്റസ ഇരിവേരി, ഇല്‍ഫത്തുല്‍ ഇസ് ലാം ബ്രാഞ്ച് മദ്റസ  കുംഭംമൂല, പരിയാരം (കണ്ണൂര്‍), ഖുവ്വത്തുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ മാണൂര്‍, പൂക്കുന്ന് (മലപ്പുറം), അല്‍നാബിത്ത് ഇംഗ്ലീഷ് മദ്റസ ദോഹ, മര്‍ക്കസ് കേരള അല്‍ ഇസ്ലാമി അല്‍ഖോര്‍, ദോഹ, മര്‍ക്കസ് കേരള അല്‍ ഇസ്ലാമി തുമാമ, ദോഹ  (ഖത്തര്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച സമസ്ത ചരിത്രം കോഫി ടേബിള്‍ബുക്ക് ആവശ്യക്കാര്‍ക്ക് സമസ്ത ബുക്ക് ഡിപ്പോ വഴി ലഭ്യമാക്കാന്‍ തീരുമാനിച്ചു.

പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ  സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ് ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ് സഈദ് മുസ് ലിയാർ വിഴിഞ്ഞം,  എം അബ്ദുറഹിമാന്‍ മുസ് ലിയാര്‍ കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  18 hours ago
No Image

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം

Kerala
  •  18 hours ago
No Image

ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

National
  •  18 hours ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  18 hours ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  19 hours ago
No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  19 hours ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  19 hours ago
No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  19 hours ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  20 hours ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  20 hours ago