HOME
DETAILS

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

  
Sudev
June 14 2025 | 13:06 PM

Lionel Messi need three goals to break Cristiano Ronaldo record in FIFA club world cup

മയാമി: ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് നാളെ പുലർച്ചെ തുടക്കമാകുന്നത്. രാവിലെ 5.30ന് ഇന്റർ മയാമിയും അൽ അഹ്‌ലിയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാകുന്നത്. ടൂർണമെന്റിൽ ഇന്റർ മയാമി നായകൻ ലയണൽ മെസിയെ കാത്തിരിക്കുന്നത് ഒരു വമ്പൻ നേട്ടമാണ്.

ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാവാനുള്ള അവസരമാണ് മെസിക്കുള്ളത്. മൂന്ന് ഗോളുകൾ കൂടി നേടിയാൽ മെസിക്ക് ഈ റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കും. ഏഴ് ഗോളുകൾ ഈ ടൂർണമെന്റിൽ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. മെസി അഞ്ചു ഗോളുകൾക്കാണ് നേടിയിട്ടുള്ളത്. ഈ സീസണിൽ റൊണാൾഡോ കളിക്കാത്തതിനാൽ മെസിക്ക് ഈ നേട്ടം സ്വന്തമാക്കാൻ സാധിക്കും. കരിം ബെൻസിമ, ഗാരത് ബെയ്ൽ എന്നിവർ ആറ് ഗോളുകളും നേടിയിട്ടുണ്ട്. 

2025-06-1419:06:28.suprabhaatham-news.png
 

ഇത്തവണ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ക്ലബ് ലോകകപ്പ് ഒരുക്കിയിട്ടുള്ളത്. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആറ് വൻകരകളിൽനിന്ന് 32 ടീമുകളാണ് പങ്കെടുക്കുന്നത്. അമേരിക്കയിലെ 11 നഗരങ്ങളിലെ 12 വേദികളിലായിട്ടാണ് മത്സരങ്ങൾ. ജൂലായ് 13നാണ് കിരീടപോരാട്ടം. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. 

ഗ്രൂപ്പിലെ ആദ്യരണ്ട് സ്ഥാനക്കാർ പ്രീക്വാർട്ടറിലെത്തും. 2021 മുതൽ 2024 വരെയുള്ള ക്ലബ് ഫുട്‌ബോളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽനിന്നാണ് ആറുടീമുകളെ തിരഞ്ഞെടുത്തത്. യൂറോപ്പിൽനിന്ന് 12 ടീമുകളും തെക്കേ അമേരിക്കയിൽനിന്ന് ആറ് ടീമുകളുമുണ്ട്. ആഫ്രിക്ക, ഏഷ്യ, കോൺകകാഫ് എന്നിവിടങ്ങളിൽനിന്ന് നാലു ടീമുകൾ വീതവും ഓഷ്യാനിയയിൽനിന്ന് ഒരു ടീമും കളിക്കും.

Lionel Messi need three goals to break Cristiano Ronaldo record in FIFA club world cup 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago