കശുവണ്ടി മേഖലയിലെ ബോണസ്: തീരുമാനമായി
കൊല്ലം: സ്വകാര്യ-പൊതു മേഖലയിലെ കശുവണ്ടി തൊഴിലാളികള്‍ക്ക് ഓണം ബോണസ് അഡ്വാന്‍സായി 8500 രൂപ നല്‍കാന്‍ കശുവണ്ടി വ്യവസായ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗം തീരുമാനിച്ചു.
സ്റ്റാഫ് കാറ്റഗറി ജീവനക്കാര്‍ക്ക് ബോണസായി മൂന്ന് മാസത്തെയും 10ദിവസത്തെയും ശമ്പളം ബോണസായി നല്‍കാനും ധാരണയായി. തിരിച്ചു പിടിക്കുന്ന അഡ്വാന്‍സായി 100 രൂപയും നല്‍കും. ഒമ്പതിനകം തുക വിതരണം ചെയ്യാന്‍ സമിതി തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യദിനത്തിന്റെയും തിരുവോണത്തിന്റെയും ഉത്സവ അവധി ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ക്ക് തുക ബോണസ് അഡ്വാന്‍സിനോടൊപ്പം നല്‍കും. ഡിസംബര്‍ 31നകം കശുവണ്ടി വ്യവസായ ബന്ധസമിതി യോഗം ചേര്‍ന്ന് 2016ലെ ബോണസ് സംബന്ധിച്ച് തീരുമാനമെടുക്കും.
തൊഴിലാളി പ്രതിനിധികളായ പി.കെ ഗുരുദാസന്‍, കെ.തുളസീധരന്‍, ഇ.കാസിം, ബി.തുളസീധരക്കുറുപ്പ്, എ.എ അസീസ്, എ.ഫസലുദ്ദീന്‍ ഹഖ്, ജി ലാലു, ശിവജി സുദര്‍ശന്‍,എസ്.ശ്രീകുമാര്‍, കല്ലട പി.കുഞ്ഞുമോന്‍, ജി.രാജു തൊഴിലുടമ പ്രതിനിധികളായ എ.അബ്ദുള്‍ സലാം, ജോബ്രാന്‍ ജി.വര്‍ഗീസ്, ജെയ്‌സണ്‍ ഉമ്മന്‍, പി.സുന്ദരന്‍, കെ.എസ്.സി.ഡി.സി എം.ഡി ടി.എഫ്. സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു. ലേബര്‍ കമ്മീഷണര്‍ കെ.ബിജു, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ജി.എല്‍ മുരളീധരന്‍, ആര്‍.ജെ.എല്‍.സി ഇന്‍-ചാര്‍ജ് എ.ബിന്ദു തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."