
രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ തത്സമയ ലഭ്യത വിവരങ്ങൾ നൽകുന്നതിനായി ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ എന്ന കേന്ദ്രീകൃത സോഫ്റ്റ്‌വെയർ സംവിധാനം സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുജനങ്ങൾക്ക് രക്ത ലഭ്യത കൃത്യമായി അറിയാൻ സഹായിക്കുന്ന ഒരു പോർട്ടലും ഈ പദ്ധതിയുടെ ഭാഗമായി തയ്യാറാകുന്നുണ്ട്. 2025 അവസാനത്തോടെ ഈ പോർട്ടൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. ഈ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ, എവിടെനിന്നും സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിലെ വിവരങ്ങൾ തൽക്ഷണം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ
രക്ത ലഭ്യത ഉറപ്പാക്കൽ: സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ മുതൽ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ബ്ലഡ് സ്റ്റോറേജ് യൂണിറ്റുകളോ ബ്ലഡ് ബാങ്കുകളോ സ്ഥാപിച്ചിട്ടുണ്ട്.
ട്രേസബിലിറ്റി സംവിധാനം: രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെയുള്ള പ്രക്രിയ നിരീക്ഷിക്കാൻ അത്യാധുനിക ഡിജിറ്റൽ ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം നടപ്പാക്കി.
അപൂർവ രക്തഗ്രൂപ്പുകൾ: കേരള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി ആരംഭിച്ച് അപൂർവ രക്തഗ്രൂപ്പുകളുടെ ലഭ്യത ഉറപ്പാക്കുന്നു.
സന്നദ്ധ രക്തദാനം: വരും വർഷങ്ങളിൽ 100 ശതമാനം സന്നദ്ധ രക്തദാനം എന്ന ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുന്നു.
പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനങ്ങൾ
കേരള ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ, കെ-ഡിസ്‌ക്, കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, ഇ-ഹെൽത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ആപ്ലിക്കേഷന്റെ സവിശേഷതകൾ
‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ എല്ലാ ബ്ലഡ് ബാങ്കുകളെയും ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ്. സർക്കാർ ബ്ലഡ് ബാങ്കുകൾക്ക് പുറമെ, സ്വകാര്യ ബ്ലഡ് ബാങ്കുകളെയും ഈ സംവിധാനത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ രക്ത ലഭ്യത ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയും എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള സുരക്ഷിത പരിചരണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
പരീക്ഷണം ആരംഭിക്കുന്നു
ഈ മാസം മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ‘ബ്ലഡ്ബാഗ് ട്രേസബിലിറ്റി’ പദ്ധതി ആരംഭിക്കും. 2025 അവസാനത്തോടെ സംസ്ഥാനമൊട്ടാകെ ഈ സംവിധാനം വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
To tackle last-minute blood shortages, Kerala is launching a centralized digital system called the Blood Bank Traceability App. The app will provide real-time information on the availability of safe and suitable blood units across the state. The initiative, led by the Health Department with support from K-DISC, KSACS, and e-Health, aims to ensure transparency, traceability, and promote 100% voluntary blood donation. A public portal will also be launched by the end of the year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം
Football
• 4 days ago
സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും
uae
• 4 days ago
ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു
Cricket
• 4 days ago
മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു; റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം
Kerala
• 4 days ago
ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും
uae
• 4 days ago
ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ
Football
• 4 days ago
എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ
uae
• 4 days ago
100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി
Football
• 4 days ago
വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍
Kerala
• 4 days ago
കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി
latest
• 4 days ago
ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു
Kerala
• 4 days ago
രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്
Kuwait
• 4 days ago
അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്
Kerala
• 4 days ago
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി
Kuwait
• 4 days ago
മസ്കത്തില് ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്
oman
• 4 days ago
കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു
Kerala
• 4 days ago
ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു
uae
• 4 days ago
ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി
National
• 4 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും
Kerala
• 4 days ago
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി
Kerala
• 4 days ago.jpeg?w=200&q=75)
യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്
uae
• 4 days ago