ആഭരണ നിര്‍മാണ ശാലയില്‍ മോഷണം നടത്തിയ ബംഗാളികള്‍ അറസ്റ്റില്‍
കൊല്ലം: ആശ്രാമത്തെ ആഭരണ നിര്‍മാണ ശാലയില്‍ നിന്ന് 38 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ നാല് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റിലായി.
പശ്ചിമ മിഡ്നാപുര് റായ്പൂര്‍ കേശ്പൂരില്‍ അഭിജിത് പാല് (29), ബര്ഡ്വന് കല്ന വൈദ്യപുര് ചോല പശ്ചിംപുരയില് മംഗള്‍ പുജ്ഹര് (21), ഹൂഗ്ലി ബല്‍ഹര സൊമര്‍ ബലിഹരിയില് ചന്ദന്‍ ഹന്‍സ്ദ (23), മിഡ്നാപുര് താലൂക്ക് പര്‍ബ പിപുല്ബെറിയയില് സുഭാസ് ഗൊറായി (27) എന്നിവരാണ് അറസ്റ്റിലായത്. ആഭരണങ്ങളുമായി ബംഗാളിലേക്ക് കടക്കുന്നതിനിടെ കോയമ്പത്തൂര്‍ ചോളാര്പേട്ടില് ശബരി എക്സ്പ്രസില്‍ നിന്നാണ് അഭിജിതിനെയും മംഗളിനെയും പിടികൂടിയത്. സുഭാസിനെയും ചന്ദനെയും കൊല്ലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെയാണ് ഉളിയക്കോവില്‍ ക്ഷേത്രത്തിന് സമീപം കൈപ്പള്ളി വീട്ടില്‍ വെങ്കിട്ടകൃഷ്ണന്റെ (വെങ്കിടേഷ്) വീടിനോടു ചേര്‍ന്നുള്ള നിര്‍മാണ സ്ഥലത്തു നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചത്. ഇവര്‍ നാലു പേരും ഇവിടുത്തെ തൊഴിലാളികളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."