
ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

ലോർഡ്‌സ്: നീണ്ട 27 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് സൗത്ത് ആഫ്രിക്ക ഐസിസി കിരീടം നേടിയിരിക്കുകയാണ്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റിന് വീഴ്ത്തിയാണ് സൗത്ത് ആഫ്രിക്ക തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ഐസിസി കിരീടം സ്വന്തമാക്കിയത്.
അവസാനമായി 1998 ഐസിസി ചാമ്പ്യൻസ് ട്രോഫി ആയിരുന്നു സൗത്ത് ആഫ്രിക്ക നേടിയിരുന്നത്. ഇതിനുശേഷം ഒരു കിരീടം പോലും സ്വന്തമാക്കാൻ സൗത്ത് ആഫ്രിക്കക്ക് സാധിച്ചിരുന്നില്ല. മത്സരത്തിൽ എയ്ഡൻ മാക്രമിന്റെ സെഞ്ച്വറിയും ക്യാപ്റ്റൻ ടെംമ്പ ബവുമയുടെ അർദ്ധ സെഞ്ച്വറിയുമാണ് സൗത്ത് ആഫ്രിക്കയെ അനായാസം വിജയത്തിലെത്തിച്ചത്.
207 പന്തിൽ 14 ഫോറുകൾ ഉൾപ്പടെ 136 റൺസാണ് മാക്രെം നേടിയത്. 134 പന്തിൽ പുറത്താവാതെ 66 റൺസ് ആണ് ബവുമ നേടിയത്. അഞ്ച് ഫോറുകൾ ആയിരുന്നു സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.
സൗത്ത് ആഫ്രിക്ക കിരീടം നേടിയതോടെ ഓസ്‌ട്രേലിയൻ സ്റ്റാർ പേസർ ജോഷ് ഹേസൽവുഡിന്റെ ഫൈനലുകളിലെ ഒരു റെക്കോർഡും നഷ്ടമായിരിക്കുകയാണ്. ഹേസൽവുഡ് കളിച്ചിട്ടുള്ള ഒരു ഫൈനലിലും ഇതിന് മുമ്പ് താരം പരാജയപ്പെട്ടിരുന്നില്ല. ഇതിന് മുമ്പ് കളിച്ച ഏഴ് ഫൈനലിലും താരം വിജയിച്ചിരുന്നു. എന്നാൽ എട്ടാം ഫൈനൽ മത്സരത്തിൽ ഹേസൽവുഡിന് കാലിടറുകയായിരുന്നു.
2012ൽ ചാമ്പ്യൻസ് ലീഗ് ടി-20 ഫൈനലിൽ സിഡ്നി സിക്സേഴ്സിനു വേണ്ടിയാണ് താരം ആദ്യമായി വിജയിക്കുന്നത്. പിന്നീട് ഓസ്‌ട്രേലിയക്കൊപ്പം 2015 ലോകകപ്പ്, സിഡ്നി സിക്സേഴ്സിനു വേണ്ടി 2020 ബിബിഎൽ എന്നിവയും താരം സ്വന്തമാക്കി. 2021ൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ഐപിഎല്ലും ഓസ്‌ട്രേലിയക്കൊപ്പം ടി-20 ലോകകപ്പും താരം നേടി. രണ്ട് വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയക്കായി 2023 ഏകദിന വേൾഡ് കപ്പും താരം വിജയിച്ചു.
ഈ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമാണ് ഹേസൽവുഡ് അവസാനമായി കിരീടം നേടിയത്. ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയാണ് ആർസിബി ചരിത്രത്തിലെ ആദ്യ കിരീടം നേടിയത്.
Australian Player Josh Hazlewood lost his record of winning every final he played in after South Africa won the World Test Championship final
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
Kerala
• a day ago
പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത
Kerala
• a day ago
അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്
Kerala
• a day ago
കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ
Kerala
• a day ago
എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം
National
• a day ago
കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ
Kerala
• a day ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ
Kerala
• a day ago
സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍
International
• a day ago
ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും
auto-mobile
• a day ago
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു
Kerala
• a day ago
നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 2 days ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 2 days ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 2 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 2 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 2 days ago
അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 2 days ago
ഗോരഖ്പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 2 days ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 2 days ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 2 days ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 2 days ago