HOME
DETAILS

ഇസ്‌റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടു?; തകര്‍ത്തത് 700 കോടി വിലവരുന്ന യുദ്ധവിമാനം

  
Farzana
June 15 2025 | 07:06 AM

Iran Claims to Have Shot Down Israeli F-35 Fighter Jet Captures Female Pilot

ടെഹ്‌റാന്‍: ഇസ്‌റാഈലിന്റെ അതിനൂതന യുദ്ധവിമാനങ്ങളിലൊന്നായ എഫ്35 വെടിവെച്ചിട്ടെന്ന് ഇറാന്‍. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്-35 ലൈറ്റ്‌നിംഗ് 2 യുദ്ധ വിമാനമാണ് വെടിവച്ചിട്ടതെന്നാണ് ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈല്‍ ഇറാനില്‍ ആക്രമണം തുടങ്ങിയതിന് ശേഷം രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായും ഒരു വനിത പൈലറ്റിനെ പിടികൂടിയതായുമാണ് ഇറാന്റെ മാധ്യമ റിപോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.

യു.എസിന്റെ ഏറ്റവും നൂതനവും അഞ്ചാം തലമുറയില്‍പ്പെട്ടതുമായ യുദ്ധവിമാനമെന്നാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. 90 ദശലക്ഷം ഡോളറാണ് (ഏകദേശം 7 ബില്യണ്‍ രൂപ) ഇതിന്റെ വില. അതേസമയം, ഇറാന്‍ സൈന്യം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

യുദ്ധവിമാനം ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ ഇറാന്‍ വെടിവച്ചു വീഴ്ത്തി. തുടര്‍ന്ന് പൈലറ്റിനെ പാരച്യൂട്ട് ഉപയോഗിച്ച് താഴെയിറക്കി. പൈലറ്റ് ഇറങ്ങിയ ഉടന്‍ തന്നെ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിടികൂടി- ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ ഇതുവരെ അത്തരമൊരു വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇസ്‌റാഈല്‍ പ്രതിരോധ സേന പറയുന്നത്. ഇറാന്‍ മാധ്യമ റിപ്പോര്‍ട്ടുകളെ ഇസ്‌റാഈല്‍ നിഷേധിക്കുന്നു. 

ഇറാനെ ആക്രമിക്കാന്‍ ഐ.എ.എഫ് സൈനികര്‍ RAAM (F-15I), SOUFA (F-16I), ADIR (F-35I) എന്നിവയാണ് ഉപയോഗിക്കുന്നതെന്ന് ഇസ്‌റാഈല്‍ പ്രതിരോധ സേന പങ്കിട്ട വീഡിയോ വ്യക്തമാക്കുന്നു. ഈ യുദ്ധവിമാനങ്ങളെല്ലാം ഇസ്‌റാഈല്‍ അമേരിക്കയില്‍ നിന്നാണ് വാങ്ങിയത്.

90 ദശലക്ഷം ഡോളറാണ് വെടിവച്ചിട്ടതായി പറയപ്പെടുന്ന യുഎസ് വിമാനത്തിന്റെ വില. അതായത് ഇറാന്റെ അവകാശവാദം ശരിയാണെങ്കില്‍, ഈ ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ ഇസ്‌റാഈലിന് 15 ബില്യണ്‍ രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 


വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇറാന്‍ ഇസ്‌റാഈലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. തെല്‍അവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്‌റാഈല്‍ നിര്‍ദേശം നല്‍കിയിരുന്നു.

 

Iranian media reports claim the military shot down an Israeli F-35 fighter jet that allegedly entered Iranian airspace. A female pilot was reportedly captured. Israel denies the claims, calling the reports unverified. The F-35 is valued at $90 million.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  a day ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  a day ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  a day ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  a day ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  a day ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  a day ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  a day ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  a day ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  a day ago