HOME
DETAILS

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് അദ്ദേഹമാണ്: ഇതിഹാസത്തെക്കുറിച്ച് ഡെമ്പലെ

  
Sudev
June 15 2025 | 08:06 AM

French superstar Ousmane Dembele has revealed who the player who inspired him the most in football

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ ഫുട്ബോളിൽ തന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് സൂപ്പർതാരം ഉസ്മാൻ ഡെമ്പലെ. ചെറുപ്പകാലത്ത് ബാഴ്സലോണയെ കണ്ടാണ് താൻ വളർന്നതെന്നും മെസിയാണ് തന്നെ പ്രചോദിപ്പിച്ചത് എന്നുമാണ് ഡെമ്പലെ പറഞ്ഞത്. ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിൽ  സംസാരിക്കുകയായിരുന്നു ഫ്രഞ്ച് താരം.

"ഞാൻ എഫ്സി ബാഴ്സലോണയെ കണ്ടാണ് വളർന്നത്. അതിനാൽ സ്വാഭാവികമായും ഞാൻ മെസിയുടെ പേര് പറയും. അദ്ദേഹം ഏറ്റവും മികച്ച താരമാണ്. അദ്ദേഹം എന്നെ വളരെയധികം പ്രചോദിപ്പിക്കുന്ന ഒരു കളിക്കാരൻ കൂടിയാണ്. മെസിയോടൊപ്പം കളിക്കാൻ സാധിച്ചതിൽ എനിക്ക് വളരെ സന്തോഷവും അഭിമാനവും ഉണ്ട്" ഉസ്മാൻ ഡെമ്പലെ പറഞ്ഞു.

ഫുട്ബോൾ കരിയറിൽ 95 മത്സരങ്ങളിലാണ് ഡെമ്പലെ മെസ്സിക്കും ഒപ്പം കളിക്കളത്തിൽ  ഒരുമിച്ചു പന്തു തട്ടിയത്.  ഇരുവരും ചേർന്ന് 15 ഗോളുകളാണ്  നേടിയിട്ടുള്ളത്.

ഡെമ്പലെ ഈ സീസണിൽ ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജെർമെയ്ന് വേണ്ടി മിന്നും പ്രകടനമാണ് നടത്തിയത്. പാരീസിന്റെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ നിർണായകമായ പങ്കാണ് ഡെമ്പലെ വഹിച്ചത്. 

ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തുകൊണ്ട് പാരീസ് സെയ്ന്റ് ചരിത്രത്തിലെ ആദ്യ യുസിഎൽ കിരീടം സ്വന്തമാക്കിയത്.  ഫൈനൽ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിയാണ് ഡെമ്പലെ തിളങ്ങിയത്.

ഇതോടെ 2018ന് ശേഷം ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരമായും ഡെമ്പലെ മാറി. 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം മാഴ്സലോ ആയിരുന്നു ഇതിനുമുമ്പ് രണ്ട് അസിസ്റ്റുകൾ നേടിയിരുന്നത്. ആ സീസണിൽ ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. 

ഈ സീസണിൽ 33 ഗോളുകളും 13 അസിസ്റ്റുകളും ആണ് ഡെമ്പലെ പാരീസിനൊപ്പം സ്വന്തമാക്കിയത്. ഇതിൽ ചാമ്പ്യൻസ് ലീഗിൽ എട്ട് ഗോളുകളും ആറ് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമായി മാറാനും ഡെമ്പലെക്ക് സാധിച്ചു. 14 ഗോൾ കോൺട്രിബ്യൂഷൻസ്  ആണ് ഈ സീസണിൽ താരം പാരീസിനു വേണ്ടി സ്വന്തമാക്കിയത്. 2021- 22 സീസണിൽ 17 കോൺട്രിബ്യൂഷൻസ് സ്വന്തമാക്കിയ കരിം ബെൻസിമയാണ് ഒന്നാം സ്ഥാനത്തുള്ളത്. 

French superstar Ousmane Dembele has revealed who the player who inspired him the most in football

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  a day ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  a day ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  a day ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  a day ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago