HOME
DETAILS

വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്‌ക്കാര ചടങ്ങുകള്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍, ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍

  
Farzana
June 15 2025 | 08:06 AM

Ahmedabad Air India Crash Former Gujarat CM Vijay Rupani Among Dead 32 Bodies Identified

അഹമ്മദാബാദ്: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡി.എന്‍.എ ടെസ്റ്റിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇതുവരെ 32 പേരുടെ മൃതദേഹങ്ങലാണ് തിരിച്ചറിഞ്ഞത്. ഇതില്‍ പതിനാല് പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടത്തില്‍ മരിച്ച മലയാളി സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തില്‍ ഇതുവരെ എത്രപേര്‍ മരിച്ചുവെന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. മരണ സംഖ്യ ഉയരാനാണ് സാധ്യത. ഇതുവരെ 11 യാത്രക്കാരെയും, 8 മെഡിക്കല്‍ വിദ്യാര്‍ഥികളെയുമാണ് തിരിച്ചറിഞ്ഞത്. ഇതില്‍ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളും, ഒരു വിദേശ പൗരനും ഉള്‍പ്പെടും. തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ വേഗത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ 32 പേരാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ പതിനാറ് പേര്‍ വിദ്യാര്‍ഥികളാണ്. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രമേശ് കുമാറെന്ന യുകെ പൗരന്‍ ചികിത്സയില്‍ തുടരുന്നു. ഇയാള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ.

 

Former Gujarat Chief Minister Vijay Rupani has been confirmed dead in the Ahmedabad Air India crash, with identification done through DNA testing. So far, 32 bodies have been identified and 14 handed over to families. Many remain hospitalized, including international students.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  13 hours ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  13 hours ago
No Image

' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ

Kerala
  •  13 hours ago
No Image

​ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ

International
  •  14 hours ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  14 hours ago
No Image

സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി

Kerala
  •  15 hours ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  15 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  15 hours ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  15 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  16 hours ago