HOME
DETAILS

മരണപ്പെട്ട ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഗുജറാത്തിലെത്തി; എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞു, നൊമ്പരമായി അര്‍ജുന്‍ പഠോലിയ

  
Shaheer
June 15 2025 | 09:06 AM

Arjun Who Died in Air India Crash Came to Gujarat to Fulfill Late Wifes Last Wish

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. മരിച്ചുപോയ ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി മടങ്ങവേ അപകടത്തില്‍ മരിച്ച അര്‍ജുന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഗുജറാത്തില്‍ നിന്ന് മടങ്ങുന്നതിനിടെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍പ്പെട്ട് അര്‍ജുന്‍ പഠോലിയ മരിച്ചതോടെ നാലും എട്ടും വയസ്സുള്ള അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളും അനാഥരായി. ഭാര്യ, ഭാരതിയുടെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനായാണ് അര്‍ജുന്‍ ഇന്ത്യയിലെത്തിയത്. തന്റെ ചിതാഭസ്മം ജന്മനാട്ടില്‍ ഒഴുക്കുക എന്നത് ഭാരതിയുടെ അന്ത്യാഭിലാഷമായിരുന്നു.

ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച ശേഷം ജൂണ്‍ 12ന് അര്‍ജുന്‍ അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം AI171ല്‍ കയറി. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പേ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്കനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ ഒഴികെ എല്ലാവരും മരിച്ചു. യാത്രക്കാര്‍, ജീവനക്കാര്‍, വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളേജ് ഭക്ഷണശാലയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് അപകടത്തില്‍ മരിച്ചത്.

'അര്‍ജുന്‍ ഇന്ത്യയില്‍ ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോള്‍ രണ്ട് കൊച്ചു പെണ്‍കുട്ടികള്‍ മാതാപിതാക്കളില്ലാതെ കഴിയുന്നു,' ലണ്ടനിലെ ഹാരോ ബറോ മേയര്‍ അഞ്ജന പട്ടേല്‍ പറഞ്ഞു.

'അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും അനുഭവിക്കുന്ന വേദന ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് അവരെ പ്രാര്‍ത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്.' 

വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് പെണ്‍കുട്ടികള്‍ ഇപ്പോള്‍. അര്‍ജുന്റെ മരണത്തില്‍ തളര്‍ന്നിരിക്കുന്ന മക്കളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍.

'ഭാരതിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തതിനു ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അര്‍ജുന്റെ അന്ത്യകര്‍മങ്ങളും നിര്‍വഹിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല' അര്‍ജുന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

അര്‍ജുന്റെ അമ്മ സൂറത്തിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ഇളയ സഹോദരന്‍ ഗോപാലിന്റെ സംരക്ഷണത്തിലാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഭാരതിയുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അര്‍ജുന്റെ കുടുംബം ഒത്തുകൂടിയത്. 

'എന്റെ ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്തണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അര്‍ജുന്റെയും ചടങ്ങുകള്‍ നടത്തേണ്ടിവരുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല,' അദ്ദേഹത്തിന്റെ കസിന്‍ സഞ്ജയ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

1990ല്‍ വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ട അര്‍ജുന്‍, കട്ട്‌ലറിയും വീട്ടുപകരണങ്ങളും വിറ്റാണ് ജീവിതം മുന്നോട്ട് നയിച്ചത്. സൂറത്തിലെ സ്വാമിനാരായണ്‍ ഗുരുകുലില്‍ 12ാം ക്ലാസ് വരെ പഠിച്ച അദ്ദേഹം 20ാം വയസ്സില്‍ യുകെയിലേക്ക് മാറി. കഴിഞ്ഞ 17 വര്‍ഷമായി ലണ്ടനിലാണ് അര്‍ജുന്‍ താമസിച്ചിരുന്നത്.

ഗുജറാത്തിലെ കച്ച് ജില്ലയില്‍ നിന്നുള്ള ഭാരതിയുടെ കുടുംബം ഇപ്പോള്‍ അഹമ്മദാബാദിലാണ് താമസം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

National
  •  18 hours ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  18 hours ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  19 hours ago
No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  19 hours ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  19 hours ago
No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  19 hours ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  20 hours ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  20 hours ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  20 hours ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  20 hours ago