HOME
DETAILS

വേനല്‍ക്കാലത്ത് ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം പ്രഖ്യാപിച്ച് ദുബൈ സര്‍ക്കാര്‍

  
Shaheer
June 15 2025 | 10:06 AM

Dubai Government Announces Flexible Summer Work Hours for Employees

ദുബൈ: വേനല്‍ക്കാലത്തെ ശക്തമായ ചൂട് പരിഗണിച്ച് ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം പ്രഖ്യാപിച്ച് ദുബൈ സര്‍ക്കാര്‍. സംരംഭം ജൂലൈ 1ന് ആരംഭിച്ച് 2025 സെപ്റ്റംബര്‍ 12 വരെ നീണ്ടുനില്‍ക്കുമെന്ന് ദുബൈ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിജിഎച്ച്ആര്‍) അറിയിച്ചു. ഓരോ സ്ഥാപനത്തിന്റെയും വിവേചനാധികാരത്തെ അടിസ്ഥാനമാക്കിയാകും ഇത് നടപ്പിലാക്കുക.

ജീവനക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ആദ്യ ഗ്രൂപ്പിലുള്ളവര്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ട് മണിക്കൂര്‍ ജോലിയും വെള്ളിയാഴ്ച മുഴുവന്‍ അവധിയുമായിരിക്കും. അതേസമയം, രണ്ടാമത്തെ ഗ്രൂപ്പുകാര്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ഏഴ് മണിക്കൂറും വെള്ളിയാഴ്ച 4.5 മണിക്കൂറും ജോലി ചെയ്യേണ്ടിവരും.

ഇത്തരമൊരു സംരംഭം പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം, ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30 വരെ 15 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദുബൈ സര്‍ക്കാര്‍ ഈ കാമ്പയിന്‍ നടത്തിയിരുന്നു.

ദുബൈയിലെ മിക്ക സര്‍ക്കാര്‍ ജീവനക്കാരും രണ്ടര ദിവസത്തെ വാരാന്ത്യം ആസ്വദിക്കുന്നു. ഈ സംരംഭത്തോടെ, സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ദൈര്‍ഘ്യമേറിയ വാരാന്ത്യം ആസ്വദിക്കാനാകും.

അതേസമയം, യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (Ministry of Human Resources & Emiratisation - Dubai Labour Office- MoHRE) ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടപ്പാക്കി വരുന്ന മൂന്നു മാസക്കാലത്തേയ്ക്കുള്ള മധ്യാഹ്ന വിശ്രമ നിയമം (UAE Mid-day Break) ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനായി ഇന്ന് മുതല്‍ ഉച്ച 12.30നും വൈകുന്നേരം 3നുമിടയില്‍ ജോലി ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ളതാണീ നിയമം. സെപ്റ്റംബര്‍ 15 വരെ നിരോധനം നിലനില്‍ക്കും.

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, തുടര്‍ച്ചയായ 21ാം വര്‍ഷമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. മധ്യാഹ്ന തൊഴില്‍ നിരോധനം നടപ്പിലാക്കുന്നത് ആഗോള തൊഴില്‍ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുരക്ഷിത തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള യു.എ.ഇയുടെ സുസ്ഥിര സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. വേനല്‍ക്കാലത്ത് തൊഴിലാളികളെ ഉഷ്ണവുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നിന്നും പരുക്കുകളില്‍ നിന്നും സംരക്ഷിക്കാന്‍ ഈ സംരംഭം മുഖേന സാധിക്കും.

The Dubai government has introduced flexible working hours for employees during the summer months to ensure their well-being and boost productivity amid rising temperatures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'

Kerala
  •  4 days ago
No Image

മസ്‌കത്തില്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്

oman
  •  4 days ago
No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  4 days ago
No Image

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

uae
  •  4 days ago
No Image

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

National
  •  4 days ago
No Image

മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു

Kerala
  •  4 days ago
No Image

ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ

National
  •  4 days ago
No Image

Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം

uae
  •  4 days ago
No Image

വിസിയും രജിസ്ട്രാറും എത്തുമോ..?  വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും 

Kerala
  •  4 days ago
No Image

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

Kerala
  •  4 days ago