HOME
DETAILS

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

  
Sabiksabil
June 15 2025 | 13:06 PM

48-Year-Old Woman Murdered Body Buried Daughters Statement About Seeing Hand Under Bed Leads to Neighbors Custody

 

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറട പനച്ചിമൂട് സ്വദേശിനിയായ പ്രിയംവദയെ (48) കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചുമൂടിയതായി അയൽവാസിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കസ്റ്റഡിയിലുള്ള പ്രതി വിനോദ് പൊലീസിനോട് കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. പ്രതിയുടെ മകളുടെ മൊഴി കേസിൽ നിർണായകമായി. കട്ടിലിനടിയിൽ ഒരു കൈ കണ്ടുവെന്ന കുട്ടിയുടെ വെളിപ്പെടുത്തലാണ് അന്വേഷണത്തിന് വഴിത്തിരിവായത്.

കഴിഞ്ഞ 12-ന് രാവിലെ ജോലിക്കായി പോയ പ്രിയംവദ തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. സമീപത്തെ കശുവണ്ടി യൂണിറ്റിലെ തൊഴിലാളിയായിരുന്നു പ്രിയംവദ. അന്വേഷണത്തിനിടെ, പ്രതിയായ വിനോദും പ്രിയംവദയെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കാളിയായിരുന്നു. എന്നാൽ, പ്രതിയുടെ ബന്ധു പള്ളിവികാരിയോട് പങ്കുവെച്ച ചില സംശയങ്ങൾ കേസിന്റെ ഗതി മാറ്റി.

പ്രതിയുടെ ഭാര്യ വിദേശത്താണ്. ഭാര്യയുടെ അമ്മയും രണ്ട് കുട്ടികളും അടുത്തടുത്തുള്ള വീടുകളിൽ താമസിക്കുകയായിരുന്നു. പ്രിയംവദയും വിനോദും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് പൊലീസ് സൂചന. വായ്പ നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ പ്രതി പ്രിയംവദയെ ആക്രമിക്കുകയും, ബോധരഹിതയായ അവരെ വീട്ടിലേക്ക് കൊണ്ടുപോയി കട്ടിലിനടിയിൽ വെക്കുകയും ചെയ്തു. പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രാത്രിയിൽ മൃതദേഹം വീടിനു പിന്നിൽ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  11 minutes ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  30 minutes ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  7 hours ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  8 hours ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  8 hours ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  8 hours ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  9 hours ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  9 hours ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  9 hours ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  10 hours ago