HOME
DETAILS

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

  
Sabiksabil
June 15 2025 | 15:06 PM

Missile Attack Targets Benjamin Netanyahus Residence Iran Signals Start of New Wave

 

ജറുസലേം: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം ടെൽ അവീവിന് വടക്കുള്ള കൈസേറിയയിലെ ഇസ്റഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയും ഹദേരയിലെ വൈദ്യുത നിലയവും ലക്ഷ്യമിട്ടാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹൈഫ, ടെൽ അവീവ് തുടങ്ങിയ മധ്യ ഇസ്റാഈൽ പ്രദേശങ്ങളിലേക്ക് ഇറാൻ വിക്ഷേപിച്ച 50 റോക്കറ്റുകൾ കണ്ടെത്തിയതായി ഇസ്റാഈൽ സൈന്യം അറിയിച്ചു. ഇവയിൽ ഭൂരിഭാഗവും തടഞ്ഞതായും സൈന്യം വ്യക്തമാക്കി. എന്നാൽ, ലെബനനിലെ ഒരു വീടിന് നേരെ ഒരു റോക്കറ്റ് പതിച്ചതായും ഇസ്റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്റാഈലിനെതിരായ മിസൈൽ ആക്രമണങ്ങളെ "പുതിയ തരംഗത്തിന്റെ തുടക്കം എന്ന് ഇറാന്റെ തസ്നിം വാർത്താ ഏജൻസി വ്യക്തമാക്കി. ഇസ്റാഈലിന്റെ വടക്കൻ, മധ്യ പ്രദേശങ്ങളിലെ ഹൈഫ, ഗലീലി, ഗോലാൻ കുന്നുകൾ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ സൈറണുകൾ മുഴങ്ങി. നിവാസികൾക്ക് സുരക്ഷിത സ്ഥലങ്ങളിൽ തുടരാൻ ഇസ്റഈൽ ഹോം ഫ്രണ്ട് കമാൻഡ് നിർദേശം നൽകി.

ഇറാന്റെ ഏറ്റവും പുതിയ മിസൈലുകൾ തടയാൻ ഇസ്റഈലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. തെക്കൻ ഗോലാൻ കുന്നുകളിൽ മിസൈൽ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായതായും വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്നലെ രാത്രി ടെൽ അവീവിന് തെക്കുള്ള ബാറ്റ് യാം നഗരത്തിൽ നടന്ന മറ്റൊരു റോക്കറ്റ് ആക്രമണം വൻ നാശനഷ്ടമുണ്ടാക്കി. ഡസൻ കണക്കിന് റോക്കറ്റുകൾ പതിച്ചതിനെ തുടർന്ന് ഏഴ് ഇസ്റാഈലികൾ കൊല്ലപ്പെടുകയും 200-ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഡസൻ കണക്കിന് വീടുകളും കെട്ടിടങ്ങളും തകർന്നതായി ഇസ്റഈൽ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്തു. ബാറ്റ് യാമിനെ വൻനാശനഷ്ടത്തിന്റെ മേഖലയായി അധികൃതർ പ്രഖ്യാപിച്ചു.

ബാറ്റ് യാമിലെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്. "കഴിഞ്ഞ രാത്രി ഇസ്റഈലിന് ദുഷ്കരമായിരുന്നു, ഹോം ഫ്രണ്ട് കമാൻഡ് വ്യക്തമാക്കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  17 hours ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  17 hours ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  17 hours ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  18 hours ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  18 hours ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  18 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  18 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  19 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  19 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  19 hours ago