HOME
DETAILS

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

  
Sabiksabil
June 15 2025 | 16:06 PM

Husband Arrested for Using Wifes Soap Wife Often Calls Police During Arguments Husband Says He Didnt Expect This

 

അലിഗഡ്: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചതിനെച്ചൊല്ലി ഉണ്ടായ വഴക്ക് ഗാർഹിക പീഡന ആരോപണങ്ങളിലേക്കും അറസ്റ്റിലേക്കും വഴിവെച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ക്വാർസി സ്വദേശിയായ 39-കാരൻ പ്രവീൺ കുമാർ എന്ന യുവാവാണ് സോപ്പ് ഉപയോഗിച്ചതിന്റെ പേരിൽ  പൊലീസിന്റെ പിടിയിലായത്. 

കുളി കഴിഞ്ഞ് കുളിമുറിയിൽ നിന്ന് ഇറങ്ങിയ പ്രവീൺ കുമാറിനോട്  "എന്റെ സോപ്പ് എന്തിനാണ് ഉപയോഗിച്ചത് എന്ന് ഭാര്യ ചോദിക്കുകയും, "നീ എന്റെ സാധനങ്ങൾ പലപ്പോഴും ഉപയോഗിക്കാറുണ്ട്, ഞാൻ ഒരിക്കലും പരാതിപ്പെട്ടിട്ടില്ലല്ലോ"എന്ന പ്രവീണിന്റെ മറുപടി ചെറിയ വാക്കു തർക്കത്തിലേക്കും പിന്നീട് വലിയ വഴക്കായി മാറുകയുമായിരുന്നു. തുടർന്ന് ഭാര്യ പൊലീസിനെ വിളിച്ചതോടെ, പ്രവീൺ കുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്, ഇത്ര പ്രതീക്ഷിച്ചില്ലെന്ന് പ്രവീൺ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ഭർത്താവിന് ശാരീരിക പീഡനത്തിന്റെയും ഗാർഹിക പീഡനത്തിന്റെയും ചരിത്രമുണ്ടെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു.

ഭാര്യയെ ആക്രമിച്ചുവെന്ന വിവരത്തെ തുടർന്നാണ് പ്രവീൺ കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. സമാധാനം തകർക്കാൻ ശ്രമിച്ചതിന് ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 151 പ്രകാരവും കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് ക്വാർസി എസ്എച്ച്ഒ നരേന്ദ്ര ശർമ്മ വ്യക്തമാക്കി.

13 വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. വഴക്കിനെ തുടർന്ന് പ്രവീൺകുമാറിനെയും ഭാര്യയെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇരുവർക്കും നിസ്സാര പരുക്കുകൾ മാത്രമാണ് ഉണ്ടായത്. ചികിത്സയ്ക്കായി ഇരുവരെയും ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന്, ഡിഎസ്പി പറഞ്ഞു. കസ്റ്റഡിയിൽ വെച്ച് പൊലീസ് തന്നെ മർദ്ദിച്ചുവെന്ന് പ്രവീൺ ആരോപിച്ചു. എന്നാൽ, ഡിഎസ്പി സർവം സിംഗ് ഈ ആരോപണം നിഷേധിച്ചു. പ്രവീൺ പൊലീസിനോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണ്.  സെക്ഷൻ 151 കുറ്റം ചുമത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രവീണിനെ ജാമ്യത്തിൽ വിട്ടു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  16 hours ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  16 hours ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  16 hours ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  17 hours ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  17 hours ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  17 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  17 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  17 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  18 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  18 hours ago