പുതിയ സര്‍ക്കാര്‍ നൂറു ദിനം പിന്നിട്ടു; തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവര്‍ക്ക് ഇനിയും കൂലിയില്ല
തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി നൂറു ദിവസം പിന്നിട്ടിട്ടും ചെയ്ത ജോലിക്ക് വേതനം ലഭിക്കാതെ ഒരു വിഭാഗം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ക്കാണ് മാസങ്ങള്‍ പിന്നിട്ടിട്ടും വേതനം ലഭിക്കാത്തത്. നൂറിലേറെ പേരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മികച്ച പ്രതിഫലം വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ചത്. മാധ്യമ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെയായിരുന്നു നിയമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുവേണ്ടി സ്ഥാനാര്‍ഥികള്‍ ചിലവഴിക്കുന്ന തുകയുടെ വിനിയോഗം നിരീക്ഷിക്കുക എന്നതായിരുന്നു ചുമതല.
നിരീക്ഷണത്തിനായി തലസ്ഥാനത്തു 14 റിപ്പോര്‍ട്ടര്‍മാരെയും, 14 ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെയും, 14 ഡ്രെവര്‍മാരെയും നിയമിച്ചിരുന്നു.രാപകല്‍ ഭേദമില്ലാതെ ഇവര്‍ ജോലി ചെയ്തു. ഒരുമാസത്തോളമായിരുന്നു ഇവരുടെ സേവനകാലാവധി. സേവനം കഴിഞ്ഞു ഒരു മാസത്തിനുളളില്‍ പ്രതിഫലം നല്‍കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇവര്‍ക്കു പ്രതിഫലം ലഭിച്ചിട്ടില്ല. അധികൃതരെ സമീപിച്ചെങ്കിലും കൃത്യമായ വിവരം ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."