HOME
DETAILS

ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന്റെ ടയറില്‍ പുക; സംഭവം  ലാന്‍ഡ് ചെയ്യുന്നതിനിടെ, യാത്രക്കാര്‍ സുരക്ഷിതര്‍

  
Farzana
June 16 2025 | 07:06 AM

Smoke Detected from Saudia Airlines Flight During Landing in Lucknow  All 250 Passengers Safe

ലഖ്‌നോ: ഒരു വിമാനാപകടത്തിന്റെ ആഘാതമൊഴിയും മുമ്പ് ആശങ്ക ഉയര്‍ത്തി മറ്റൊരു സംഭവം കൂടി. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയറില്‍ പുക കണ്ടതാണ് ആശങ്ക ഉയര്‍ത്തിയത്. 

ഹജ്ജ് നിര്‍വഹിച്ച ഇന്ത്യന്‍ തീര്‍ഥാടകരുമായി തിരികെ വന്ന സഊദിയ എയര്‍ലൈന്‍സ് വിമാനത്തിലാണ് പുക കണ്ടത്. ലഖ്നോ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴായിരുന്നു സംഭവം. ഇടതു ചക്രത്തിന്റെ ഭാഗത്തു നിന്നാണ് പുകയര്‍ന്നത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ഉടന്‍തന്നെ യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. 250 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ശനിയാഴ്ച രാവിലെ ജിദ്ദയില്‍ നിന്നുള്ള സഊദിയ എയര്‍ലൈന്‍സ് വിമാനം ലഖ്നോവിലെ ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടഢ 312 വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുക ഉയരുന്നത്  ശ്രദ്ധയില്‍പെട്ടത്.  ഉടന്‍ ഗ്രൗണ്ട് സ്റ്റാഫ് എയര്‍പോര്‍ട്ട് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് (ARFF) ടീമിനെ അറിയിച്ചു. സഊദിയ എയര്‍ലൈന്‍സ് ടെക്‌നിക്കല്‍ ടീമിന്റെ സഹകരണത്തോടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം രക്ഷാപ്രവര്‍ത്തനം നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.

എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയതായി അറിയിച്ച അധികൃതര്‍ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. വിമാനത്തിന്റെ ഇടതുചക്രത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ചോര്‍ച്ചയാണ് പുക ഉയരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.

 

A Saudia Airlines flight carrying 250 Hajj pilgrims from Jeddah caused alarm during landing at Lucknow Airport after smoke was seen from the left landing gear. Emergency response teams acted swiftly and safely evacuated all passengers. Preliminary reports suggest a hydraulic system leak.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  a day ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  2 days ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  2 days ago
No Image

ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു

International
  •  2 days ago
No Image

അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും

uae
  •  2 days ago
No Image

എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്‌ലി

Cricket
  •  2 days ago
No Image

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

Kerala
  •  2 days ago
No Image

പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

ടെക്‌സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേരെ കാണാതായി

International
  •  2 days ago
No Image

ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്; പിഴയടച്ച് എങ്ങനെ ലാഭം നേടാമെന്നറിയാം

uae
  •  2 days ago