
370 മിസൈലുകള്‍, 100 ലേറെ ഡ്രോണുകള്‍, 19 മരണം, നിരവധി പേര്‍ക്ക് പരുക്ക്...; ഇസ്‌റാഈലിന് ഇറാന്‍ നല്‍കിയത് കനത്ത ആഘാതം

തെല്‍ അവീവ്: തങ്ങള്‍ക്ക് ഒരു നഷ്ടവും വരുത്താന്‍ ഇറാന് കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ വീമ്പ് പറയുമ്പോഴും ഇറാന്റെ തിരിച്ചടി ഇസ്‌റാഈലിനുണ്ടാക്കിയ ാഘാതം ചെറുതല്ലെന്ന് കാണിക്കുന്നതാണ് പുറത്തു വരുന്ന കണക്കുകള്‍. ഇസ്‌റാഈല്‍ അതിക്രമത്തിന് നല്‍കിയ തിരിച്ചടിയില്‍ ഇറാന്‍ 370 മിസൈലുകളും 100ലധികം ഡ്രോണുകളും ഉപയോഗിച്ച് 11 ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വിടുന്നത്.
ഇറാന്‍ ഇതുവരെ നടത്തിയ ആക്രമണങ്ങളില്‍ 19 ഇസ്‌റാഈലികള്‍ കൊല്ലപ്പെട്ടു. 97 പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് മാത്രം എട്ടു മരണമാണ് ഇസ്‌റാഈലില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മധ്യ ഇസ്‌റാഈലിലാണ് എട്ടു പേര്‍ കൊല്ലപ്പെട്ടത്.
കിഴക്കന്‍ ജെറുസലേം, തെല്‍ അവിവ്, ഹൈഫ, ബെന്‍ഗുരിയോന്‍ എയര്‍പോര്‍ട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇറാന്‍ ഇന്ന് ആക്രമണം നടത്തിയത്. ഹൈഫയിലെ മൂന്നിടങ്ങളിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹൈഫ പവര്‍പ്ലാന്റില്‍ തീ പടര്‍ന്നു. ഇവിടെ രണ്ട് പവര്‍ജനറേറ്ററുകളിലും ആക്രമണമുണ്ടായി. മിസൈലുകള്‍ നേരിട്ട് പതിച്ചെന്ന് ഇസ്റാഈല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ ആക്രമണത്തില്‍ തീപിടിച്ച ഹൈഫ റിഫൈനറിയില്‍ തീയണക്കാന്‍ ശ്രമം തുടരുന്നു. പ്രതിദിനം 10 ദശലക്ഷം ക്രൂഡ് ഓയില്‍ വരെ ഉത്പാദിപ്പിക്കുന്ന ഇസ്‌റാഈലിലെ ഏറ്റവും വലിയ ഓയില്‍ റിഫൈനറിയാണ് ഹൈഫയിലേത്. തീയണക്കാനായില്ലെങ്കില്‍ യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് റിഫൈനറിക്ക് നേരെ ആക്രമണമുണ്ടായത്. പ്ലാന്റിലെ രണ്ടിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ നേരിട്ട് പതിച്ചതായി ഇസ്റാഈല്‍ സൈന്യം സ്ഥിരീകരിച്ചു.
ജറുസലേമില്‍ മിസൈല്‍ പതിച്ച് തീപിടിത്തമുണ്ടായിട്ടുണ്ട്. നൂറിനടുത്ത് മിസൈലുകള്‍ ഇവിടെ പതിച്ചതായാണ് ഇസ്റാഈലില്‍ നിന്ന് തന്നെ വരുന്ന റിപ്പോര്‍ട്ട്. അതേസമയം, പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതായും മിസൈലുകള്‍ ഭൂരിഭാഗവും പ്രതിരോധിച്ചെന്നും ഇസ്റാഈല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ചിലത് കെട്ടിടത്തില്‍ നേരിട്ട് പതിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാശനഷ്ടം പരിശോധിക്കും വരെ സുരക്ഷിത സ്ഥാനത്ത് തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെല്‍ അവിവിലെ കെട്ടിടത്തില്‍ മിസൈല്‍ നേരിട്ട് പതിച്ചതായി ഇസ്റാഈല്‍ സൈന്യം അറിയിച്ചു.തെല്‍ അവിവ് നഗരത്തില്‍ നാല് മിസൈലുകള്‍ നേരിട്ട് പതിച്ചെന്നും തെല്‍ അവിവില്‍ കനത്ത നാശനഷ്ടമെന്ന് ഇസ്റാഈല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ 25 ലധികം ഇസ്റാഈല്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Despite Israeli claims of minimal impact, Iranian retaliation has caused significant damage. Reports confirm 370 missiles and 100+ drones targeted Israel in 11 waves, leaving 19 dead and over 97 injured. Major infrastructure like the Haifa oil refinery and power plants were hit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി
National
• a day ago
കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും
Kerala
• a day ago
മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
National
• a day ago
ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?
International
• a day ago
ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്
International
• a day ago
60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
Business
• 2 days ago
ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ
Kerala
• 2 days ago
"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
National
• 2 days ago
ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം
Kerala
• 2 days ago
എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ
auto-mobile
• 2 days ago
സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്
International
• 2 days ago
ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു
International
• 2 days ago
അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും
uae
• 2 days ago
എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്ലി
Cricket
• 2 days ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി; ഇംഗ്ലണ്ട് ഇനി ഡബിൾ സ്ട്രോങ്ങ്
Cricket
• 2 days ago
ഭാരത് ബന്ദ്: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പണിമുടക്ക് ; കേരളത്തിൽ ജനജീവിതം സ്തംഭിച്ചു
National
• 2 days ago
സായിദ് മുതൽ ഇൻഫിനിറ്റി വരെ: യുഎഇയിലെ പ്രധാനപ്പെട്ട പാലങ്ങളെക്കുറിച്ച് അറിയാം
uae
• 2 days ago
മുംബൈ ഭീകരാക്രമണം; പ്രതി തഹവ്വൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി
National
• 2 days ago
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
Kerala
• 2 days ago
പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ
Kerala
• 2 days ago
ടെക്സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേരെ കാണാതായി
International
• 2 days ago