HOME
DETAILS

വിനായക ചതുര്‍ഥി ഭക്തിനിര്‍ഭരമായി കൊണ്ടാടി

  
backup
September 05 2016 | 20:09 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%95-%e0%b4%9a%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf


തിരുവനന്തപുരം: നഗരത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ഥി ഭക്തിനിര്‍ഭരമായി കൊണ്ടാടി.
സര്‍വ്വവിഘ്‌ന നാശത്തിനും ദുരിത നിവാരണത്തിനും പ്രത്യേകം സജ്ജീകരിച്ച ഹോമകുണ്ഡങ്ങളില്‍ കറുകയും നാളികേരവും മുക്കുറ്റിയും ഹോമിച്ചും ഗണേശസഹസ്ര നാമജപങ്ങള്‍ ഉരുവിട്ടുമാണ് ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളില്‍ എത്തിയത്. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള വെളുത്തപക്ഷ ചതുര്‍ഥിയാണു ഗണപതിയുടെ ജന്മദിനം.
ഇന്നലെ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനത്തിനു വന്‍ തിരക്കായിരുന്നു. എല്ലാ ഗണപതി ക്ഷേത്രങ്ങളിലും പ്രത്യേക ഗണപതിഹോമങ്ങളും പൂജകളും നടന്നു.
പഴവങ്ങാടി ഗണപതി ക്ഷേത്രം, തമ്പാനൂര്‍ ഗണപതി ക്ഷേത്രം, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം, ശ്രീകണ്‌ഠേശ്വരം ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം, സെന്‍ട്രല്‍ ജയില്‍ ഗണപതിക്ഷേത്രം, മംഗള വിനായക ക്ഷേത്രം, കുലശേഖര പിള്ളയാര്‍ ക്ഷേത്രം, മഠത്തുവീട് ദേവീ ക്ഷേത്രം, മണക്കാട് ഇരുംകുളങ്ങര ദുര്‍ഗാഭഗവതി ക്ഷേത്രം, മെഡിക്കല്‍കോളജ് ഗണപതിക്ഷേത്രം, കഴക്കൂട്ടം മഹാദേവക്ഷേത്രം, കരിയില്‍ പാടിയ്ക്കവിളാകം ഭഗവതി ക്ഷേത്രം, വിളയില്‍കുളം മാടന്‍കാവ് തമ്പുരാന്‍ ക്ഷേത്രം, വഴുതയ്ക്കാട് ഗണപതിക്ഷേത്രം, അനന്തന്‍കാട് നാഗരാജക്ഷേത്രം, അരിസ്റ്റോ ജങ്ഷന്‍ ഗണപതിക്ഷേത്രം, തേലീ ഭാഗം മേലാങ്കോട് ദേവീ ക്ഷേത്രം, കോട്ടയ്ക്കകം ശ്രീകൃഷിണ സ്വാമിക്ഷേത്രം, ഊളമ്പാറ ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേക പൂജകളും ഗണപതിഹോമവും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago