HOME
DETAILS

'സ്കൂൾ സമയമാറ്റം ആരെയാണ് ബാധിക്കുക?, സമയമാറ്റം മദ്രസ പഠനത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല'; സത്താര്‍ പന്തല്ലൂര്‍

  
Shaheer
June 16 2025 | 13:06 PM

Who will be affected by the change in school timings The change in timings does not only affect madrasa studies Sathar Pantalloor

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റം മദ്രസ പഠനത്തെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്ന് സത്താര്‍ പന്തല്ലൂര്‍. ഫേസ്ബുക്കില്‍ പങ്കുവച്ച 
കുറിപ്പിന്റെ പൂര്‍ണ രൂപം:

കേരളത്തിൽ സ്കൂൾ സമയം രാവിലെയും വൈകുന്നേരവും 15 മിനുട്ട് വീതം ദീർഘിപ്പിച്ച്  ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. നിയമാനുസൃതം ലഭ്യമാവേണ്ട പഠനസമയം പൂർത്തിയാക്കാൻ ഏതാനും ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തിയിരുന്നു. അതിലെ കോടതി ഇടപെടലുകളാണ് പുതിയ സമയ മാറ്റത്തിലേക്ക് എത്തിയത്.

സമയമാറ്റം ആരെയാണ് ബാധിക്കുക ?

◾വേണ്ടത്ര ഗതാഗത സൗകര്യമില്ലാത്ത, യാത്രാ സൗകര്യമില്ലാത്ത വീട്ടിൽ നിന്ന് നടന്ന് ബസ് സ്റ്റോപ്പിലെത്തി സ്കൂളിലേക്ക് യാത്ര തിരിക്കുന്ന വിദ്യാർത്ഥികൾ.

◾സ്കൂളിലെ അധ്യാപനം കാര്യക്ഷമമല്ലാത്തതിനാൽ രാവിലെയും വൈകുന്നേരവും ട്യൂഷനേയും ഓൺലൈൻ ക്ലാസ്സുകളേയും ആശ്രയിക്കുന്നവർ.

◾ട്രൈനിനും ബസിനും ദീർഘദൂരം യാത്ര ചെയ്ത് സ്കൂളിലെത്തുന്ന അധ്യാപകർ.

◾വീട്ടിലെ അത്യാവശ്യ ജോലികൾ തീർത്ത് കുട്ടികളെ സ്കൂളിലയക്കേണ്ട രക്ഷിതാക്കൾ കൂടിയായ അധ്യാപകർ.

◾കൊളോണിയൽ ഭരണകാലത്ത് പോലും പൊതു വിദ്യാഭ്യാസത്തിൻ്റെ പേരിൽ തടസ്സം നേരിടേണ്ടി വന്നിട്ടില്ലാത്ത മദ്രസ്സാ പഠനം.

ഗുണമേൻമ വർധിപ്പിക്കാനാണ് സമയം ദീർഘിപ്പിക്കുന്നതെന്നാണ് വിശദീകരണം. ഈ കേസ് ഹൈക്കോടതിയിൽ പരാമർശിക്കവേ ജസ്റ്റിസ് മുഷ്താഖ് പറഞ്ഞത്, കുട്ടികളുടെ ലോകം സ്കൂൾ മാത്രമല്ലെന്നാണ്. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് ആവശ്യമായ ലോകം തുറന്ന് വെക്കേണ്ടതുണ്ട്. പാഠപുസ്തകത്തിലും അധ്യാപകനിലും മാത്രം കുട്ടിയെ തളച്ചിട്ടാൽ അധ്യാപകനോളം മാത്രമേ കുട്ടിക്കും വളരാൻ കഴിയൂ. അത് പോലും കാര്യക്ഷമമല്ലാത്തതിനാണ് കുട്ടികൾ സ്വകാര്യ ട്യൂഷനെ ആശ്രയിക്കേണ്ടി വരുന്നത്. സമയമാറ്റം പുനപരിശോധിച്ച് വിദ്യാഭ്യസ രംഗത്ത് ആവശ്യമായ പരിഷ്കരണമാണ് സർക്കാർ ചെയ്യേണ്ടത്. പാഠ്യപദ്ധതിയും അധ്യാപകരും ലോകത്തോടൊപ്പം സഞ്ചരിക്കണമെങ്കിൽ അധ്യാപക പരിശീലനത്തിൻ്റെ സമയമാണ് വർധിപ്പിക്കേണ്ടത്. രക്ഷിതാക്കൾക്കും ആവശ്യമായ അവബോധം നൽകണം. നിയമക്കുരുക്കുകളിൽ നിന്ന് രക്ഷപ്പെടാൻ അധ്യാപകരേയും വിദ്യാർത്ഥികളേയും സമ്മർദ്ധത്തിൽ നിർത്തലല്ല ഇതിനുള്ള പരിഹാരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്, മൂന്നിടത്ത് ഓറഞ്ച് അലർട്

Kerala
  •  2 days ago
No Image

മധ്യപ്രദേശിൽ പിടികൂടിയ ഉ​ഗ്ര വിഷമുള്ള മൂർഖനെ കഴുത്തിലിട്ട് ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ദുബൈ സമ്മർ സർപ്രൈസസ് കാമ്പെയിൻ: ജൂലൈ 20 ന് ഫെസ്റ്റിവൽ സിറ്റി മാളിൽ 3,000 സൗജന്യ ഐസ്ക്രീമുകൾ വിതരണം ചെയ്യും

uae
  •  2 days ago
No Image

വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ

Kerala
  •  2 days ago
No Image

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം

International
  •  2 days ago
No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

National
  •  2 days ago


No Image

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ​ഗൂ​ഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tech
  •  2 days ago
No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  2 days ago
No Image

ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം

Kerala
  •  2 days ago