
ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

ദുബായ്: ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള എണ്ണ വ്യാപാരത്തിന് വൻ വെല്ലുവിളിയാകുന്നു. ഇറാൻ-ഇസ്റാഈൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ചരക്ക് നിരക്ക് കുത്തനെ ഉയരുകയും ചെയ്തതായി റിപ്പോർട്ടുകൾ. ആഗോള എണ്ണ വിതരണ ശൃംഖലയുടെ നിർണായക ധമനിയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ മുൻ ഭീഷണികൾ വ്യാപാര,ലോജിസ്റ്റിക് മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.
ഇലക്ട്രോണിക് തടസ്സങ്ങൾ വർദ്ധിക്കുന്നു
ഹോർമുസ് കടലിടുക്കിനും അറേബ്യൻ ഗൾഫിനും സമീപമുള്ള പ്രദേശങ്ങളിൽ ഇലക്ട്രോണിക് ഇടപെടലുകൾ വർദ്ധിച്ചതായി യുഎസ് നേതൃത്വത്തിലുള്ള കമ്പൈൻഡ് മാരിടൈം ഫോഴ്‌സിന്റെ ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ (JMIC) മുന്നറിയിപ്പ് നൽകി. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന് സമീപത്ത് നിന്നും മറ്റ് പ്രധാന മേഖലകളിൽ നിന്നും ഉയരുന്ന ഈ തടസ്സങ്ങൾ കപ്പലുകളുടെ ഓട്ടോമേറ്റഡ് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) വഴിയുള്ള സ്ഥാനനിർണ്ണയ ഡാറ്റ കൈമാറ്റത്തെ ബാധിക്കുന്നു. ഇത് നാവിഗേഷനിലും പ്രവർത്തനങ്ങളിലും ഗണനീയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.
ചരക്ക് നിരക്കിൽ 20% വർദ്ധനവ്
സംഘർഷത്തിന്റെ ഫലമായി, മിഡിൽ ഈസ്റ്റിൽ നിന്ന് ജപ്പാനിലേക്ക് എണ്ണ കൊണ്ടുപോകുന്ന വലിയ ക്രൂഡ് കാരിയറുകളുടെ (VLCC) ചാർട്ടർ നിരക്ക് ഒറ്റ ദിവസം 20 ശതമാനത്തിലേറെ കുതിച്ചുയർന്നതായി എൽഎസ്ഇജി ഡാറ്റ വ്യക്തമാകുന്നു. വേൾഡ്‌സ്കെയിൽ W55-ന് സമീപമായിരുന്ന നിരക്ക് അനിശ്ചിത്വം തുടർന്നാൽ കൂടുതൽ സമ്മർദ്ദത്തിലേക്ക് നീങ്ങുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇൻഷുറൻസ് പ്രീമിയങ്ങൾ ബാരലിന് 3 മുതൽ 8 ഡോളർ വരെ ഉയരാനും സാധ്യതയുണ്ടെന്ന് എൽഎസ്ഇജി ഓയിൽ റിസർച്ചിലെ സീനിയർ അനലിസ്റ്റ് എന്റർ എനർജി വ്യക്തമാക്കി.
കപ്പൽ ഉടമകൾ ജാഗ്രതയിൽ
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, കപ്പൽ ഉടമകളും വ്യാപാരികളും അറബ് ഗൾഫിലേക്കുള്ള ചാർട്ടർ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. "മിഡിൽ ഈസ്റ്റ്റിലേക്കുള്ള കപ്പലുകൾ വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ അതീവ ജാഗ്രത പുലർത്തുന്നു," ഫ്രണ്ട്‌ലൈൻ ഫ്ലീറ്റിന്റെ സിഇഒ ലാർസ് ബാർസ്റ്റാഡ് പറഞ്ഞു. യുദ്ധ അപകടസാധ്യത പ്രീമിയങ്ങൾ, ഇൻഷുറൻസ് ചെലവുകൾ, കപ്പൽ ലഭ്യത എന്നിവ വർദ്ധിക്കുന്നത് ചരക്ക് നിരക്കിൽ ഗണനീയ വർദ്ധനവിന് കാരണമാകുന്നുണ്ട്.
ലോജിസ്റ്റിക്സ് പ്രതിസന്ധി രൂക്ഷം
ദുബായ് ആസ്ഥാനമായ ലിവ്രോ ഷിപ്പിംഗിന്റെ സിഇഒ വിഷ്ണു സുധാകർ പറയുന്നതനുസരിച്ച്, ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള തന്ത്രപരമായ അപകടസാധ്യത കപ്പലുകളുടെ വഴിതിരിച്ചുവിടലിനും ഷെഡ്യൂൾ മാറ്റങ്ങൾക്കും കാരണമാണ്. "ഉയർന്ന ഇൻഷുരൻസ് ചിലവുകളും യുദ്ധ പ്രീമിയങ്ങളും ചരക്ക് ചിലവ് വർദ്ധിപ്പിക്കുന്നു. കർശനമായ തുറമുഖ പരിശോധനകളും സുരക്ഷാ നടപടികളും കാലതാമസത്തിന് കാരണമാകുന്നു," അവർ കൂട്ടിച്ചേർത്തു.
ആഗോള എണ്ണ വിതരണത്തിന്റെ 33%
ആഗോള എണ്ണ വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഹോർമുസ് കടലിടുക്കിലൂടെയാണ്.
ദിവസേന: 18-19 ദശലക്ഷം ബാരൽ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും.
പ്രത്യാഘാതം:തടസ്സപ്പെടൽ ഊർജ വിപണികളിലും ഷിപ്പിംഗ് ചിലവിലും വൻ മാറ്റങ്ങൾ വരുത്തും.
ഡ്രൈ ബൾക്ക് വ്യാപാരം: 10% സംഭാവന, ഇരുമ്പയർ, വളം എന്നിവയുടെ കയറ്റുമതി.
വിപണിയിലെ ആഘാതം
ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇനധനന: ഷിപ്പിംഗ് നിരക്ക് 3.5 മില്യൻ ഡോളറിൽ നിന്ന 4.5 മില്യനായി ഉയർന്നു.
ഫോർവർഡ് ചാർ: മിഡിൽ ഈസ്റ്റ്-ഏഷ്യ റൂട്ടിൽ 15% വർദ്ധന, ടണ്ണിന് $8.3.
ടാങനർ സ്റ്റോക്ക്: ഉയർന്ന അപകടസാധ്യത മേഖലയിൽ കപ്പലുകൾ തടഞ്ഞതിനാൽ വർദ്ധിച്ചു.
നാവിക മുന്നറിയിപ്പ്
മിസൈൽ ഭീഷണികളും ഇലക്ട്രോണിക് ജാമിംഗും വർദ്ധിച്ചതായി യുകെ നാവിയും JMIC യും മുന്നറിയിപ്പ് നൽകി. കപ്പൽ ഓപ്പറേറ്റർമാർക്ക് ബദൽ ആസൂത്രണവും നാവിഗേഷൻ തയ്യാറെടുപ്പും നിർദ്ദേശിച്ചു. മുൻകാലങ്ങളിൽ, സുരക്ഷയ്ക്കായി ടാങ്കറുകൾ നാവിക അകമ്പടിയോടെ ഫ്ലോട്ടില്ലകളിൽ സഞ്ചരിച്ചിരുന്നെങ്കിലും, ഇത് കാലതാമസവും ചെലവ് വർദ്ധനവും വർത്തിരുന്നു.
അറബ് ഗൾഫിലെ അനിശ്ചിതത്വം ആഗോള ഊർജ്ജ വിപണികളിൽ വിലനിർണ്ണയത്തിലും വിതരണ ആസൂത്രണത്തിലും ചാഞ്ചാട്ടം സൃഷ്ടിക്കും, മുതിർന്ന ഷിപ്പിംഗ് അനലിസ്റ്റ് കൃഷ്ണ രാജ് പറഞ്ഞു. പൂർണ്ണ ഉപരോധം അസാധ്യമാണെങ്കിലും, തന്ത്രപരമായ ഉപദ്രവങ്ങൾ ഷിപ്പിംഗ് മേഖലയിൽ അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു.
ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ആഗോള വ്യാപാര-ലോജിസ്റ്റിക് മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ചരക്ക് നിരക്ക്, ഇൻഷുറൻസ് ചെലവുകൾ, പ്രവർത്തന വെവല്ലുവിളികൾ എന്നിവ ഉയരുന്നത്, ഊർജ്ജ വിപണികളിൽ ദീർഘകാല പ്രതിസന്ധിക്ക് വഴിയൊരുക്കിയേക്കാമെന്നാണ് വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും
Kerala
• 2 days ago
ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു
Kerala
• 2 days ago
നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്
Kerala
• 2 days ago
സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം
Kerala
• 2 days ago
സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ
latest
• 2 days ago
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്
Kerala
• 2 days ago
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Kerala
• 2 days ago
തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു
Kerala
• 2 days ago
ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു
National
• 2 days ago
കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം
Kerala
• 2 days ago
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം
Kerala
• 2 days ago
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം
International
• 2 days ago
ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു
Kerala
• 2 days ago
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം
National
• 3 days ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 3 days ago
റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ
Cricket
• 3 days ago
കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ
Kerala
• 3 days ago
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്
Kerala
• 3 days ago
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
National
• 3 days ago
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 3 days ago
ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി
International
• 3 days ago
മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ
Kerala
• 3 days ago
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം
National
• 3 days ago