മുതലപ്പൊഴി: നിര്‍മാണ പ്രവൃത്തികള്‍ ഒക്ടോബര്‍ പകുതിയോടെ തുടങ്ങും
തിരുവനന്തപുരം: മുതലപ്പൊഴി നിര്‍മാണത്തിലെ അപാകതകള്‍ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നിര്‍മാണപ്രവൃത്തി ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കും.
മൂന്നു കോടി രൂപയുടെ ടെണ്ടര്‍ നടപടികളായി. ഓണത്തിനു ശേഷം ടെണ്ടര്‍ തുറന്ന് കരാര്‍ നല്‍കും. കലക്ടറേറ്റില്‍ എ.ഡി.എം ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി.
പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ക്ഷേമനിധി ബോര്‍ഡ് ഒരാഴ്ച സര്‍വേ നടത്തി അര്‍ഹരെ കണ്ടെത്തണമെന്നും എ.ഡി.എം നിര്‍ദേശിച്ചു. അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി തെരഞ്ഞെടുത്ത 16 പേര്‍ക്ക് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ പരിശീലനം നല്‍കും. പ്രാദേശികമായി കമ്മിറ്റി രൂപീകരിച്ച് പരിശീലനം നല്‍കേണ്ടവരുടെ ലിസ്റ്റ് കലക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്നും എ.ഡി.എം നിര്‍ദേശിച്ചു.
യോഗത്തില്‍ ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, പോലീസ് ഉദ്യോഗസ്ഥരും മത്സ്യതൊഴിലാളി പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."