HOME
DETAILS

മഴ തുടരും, റെഡ് അലർടില്ല; കണ്ണൂരും, കാസർകോടും ഓറഞ്ച് അലർട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്

  
Abishek
June 17 2025 | 01:06 AM

Kerala Weather Alert Orange Alert in Kannur and Kasaragod Yellow Alert in 8 Districts

തിരുവനന്തപുരം; സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്ന് കണ്ണൂര്‍, കാസര്‍ കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, എവിടെയും റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടില്ല. 

ഓറഞ്ച് അലര്‍ട്ട്

17/06/2025 : കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

മഞ്ഞ അലര്‍ട്ട്

17/06/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
18/06/2025: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago
No Image

അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം

uae
  •  2 days ago
No Image

കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ

Kerala
  •  2 days ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം

Kerala
  •  2 days ago
No Image

വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 days ago
No Image

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ

uae
  •  2 days ago
No Image

ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 

Kerala
  •  2 days ago
No Image

സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം

uae
  •  2 days ago
No Image

സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്‍മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്

Kerala
  •  2 days ago