HOME
DETAILS

നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു

  
Abishek
June 17 2025 | 02:06 AM

Despite Numerous Laws Women Remain Unsafe Rising Violence Against Women in Kerala

മലപ്പുറം: സംരക്ഷണമേകാൻ നിയമങ്ങൾ ഏറെയുണ്ടായിട്ടും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർധിക്കുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകളിൽ ഈ വർഷം ഏപ്രിലിൽ വരെ ഇരകളായത് 939 സ്ത്രീകളാണ്. നാല് മാസത്തെ മാത്രം കണക്കാണിത്. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ മൂന്നിൽ ഒന്ന് (33 ശതമാനത്തോളം) വരുമിത്. 

സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ വർധിക്കുന്നതായാണ് മുൻ വർഷങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13139 സ്ത്രീകളാണ് കേരളത്തിൽ ബലാത്സംഗത്തിനിരയായത്. 2020 ൽ 1880 കേസുകൾ മാത്രമുണ്ടായിരുന്നത് 2021 ൽ 2339 ആയി ഉയർന്നു. 2022 ൽ ഇത് 2518 ആയാണ് വർധിച്ചത്.  2023 ൽ 2562 കേസുകളുണ്ടായപ്പോൾ തൊട്ടടുത്ത വർഷം ഇത് 2901 ലെത്തുകയായിരുന്നു.  കഴിഞ്ഞ വർഷം മാത്രം 339 ബാലാത്സംഗ കേസുകളാണ് വർധിച്ചത്. 

ബലാത്സംഗ കേസുകളിൽ മാത്രമല്ല, സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിലും അടുത്ത കാലത്തായി സമാന രീതിയിൽ വർധനവുണ്ടായിട്ടുണ്ട്. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ ഈ വർഷം ഏപ്രിൽ വരെ  6527 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 18887 കേസുകളുണ്ടായിരുന്നു. അതിന് മുൻപുള്ള രണ്ട് വർഷങ്ങളിലും 18000 ന് മുകളിലായിരുന്നു കേസുകളുടെ എണ്ണം. 

നിയമങ്ങളും സംവിധാനങ്ങളും ഏറെയുണ്ടെങ്കിലും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ അവയൊന്നും പര്യാപ്തമാകുന്നല്ലെന്നാണ് ഇൗ കണക്കുകൾ പറഞ്ഞു വയ്ക്കുന്നത്. നീതി നടപ്പാക്കാനുണ്ടാകുന്ന കാലതാമസവും നിയമത്തിലെ പഴുതുകളും കുറ്റവാളികൾക്ക് രക്ഷപ്പെടാനും സൗകര്യമൊരുക്കുന്നുണ്ട്.

Despite a robust legal framework, incidents of violence against women in Kerala are on the rise, raising concerns about their safety. Cases of domestic abuse, sexual assault, and harassment continue to surge, exposing gaps in enforcement and societal attitudes. The increasing crime rate highlights the urgent need for effective implementation of laws and stronger measures to protect women across the state.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago
No Image

അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം

uae
  •  2 days ago