HOME
DETAILS

'തകര്‍ത്തു തരിപ്പണമാക്കും' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍

  
Farzana
June 17 2025 | 03:06 AM

Iran Launches Major Attacks on Israels Tel Aviv and Haifa Under True Promise Operation

തെഹ്‌റാന്‍/തെല്‍അവീവ്: ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍. ഇസ്‌റാഈലിന്റെ പ്രധാന നഗരങ്ങളായ തെല്‍ അവീവിലും ഹൈഫയിലും കനത്ത ആക്രമണം തുടരുകയാണ് ഇറാന്‍.  ട്രൂ പ്രോമിസ് എന്ന് പേരിട്ട ഓപ്പറേഷന്റെ ഭാഗമായി ഇത് ഒന്‍പതാം തവണയാണ് ഇസ്‌റാഈലിന് നേരെയുള്ള ആക്രമണം.

പലഘട്ടമായി ആക്രമണം തുടരുമെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. വിനാശകരമായ ആക്രമണമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ഇസ്‌റാഈലിന്റെ മണ്ണില്‍ ഇന്നോളമുണ്ടായതില്‍ വെച്ച് ഏറ്റവും നാശകരവും തീവ്രവുമായി ആക്രമണത്തിന് തയ്യാറെടുക്കുകയാണ് തങ്ങളെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന് നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 

കഴിഞ്ഞ ദിവസം രാത്രി ഇസ്‌റാഈലിലെ ഹൈഫ നഗരത്തിലേക്ക് ഇറാന്‍ വ്യാപക മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഇസ്‌റാഈലില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ മിസൈലുകള്‍ തടഞ്ഞതായി ഇസ്ര്‌റാഈല്‍ അവകാശപ്പെടുന്നുണ്ട്. അതേ സമയം, തുറസ്സായ പ്രദേശങ്ങളില്‍ നിരവധി മിസൈലുകള്‍ പതിച്ചെന്നും അഭയസ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു അനവധി പേര്‍ക്ക് പരുക്കേറ്റെന്നും ഇസ്‌റാഈലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈലില്‍ നിന്ന് വിദേശികളും സ്വദേശികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ യോട്ടുകളില്‍ സൈപ്രസിലേക്ക് പലായനം ചെയ്യുന്നതായും ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തിന് അയവു വരുത്താനുള്ള കരടില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചില്ല. ഇസ്‌റാഈലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ഇറാന് ആണവായുധം നിര്‍മിക്കാന്‍ അവകാശമില്ലെന്നുമാണ് കരടിലുള്ളത്. ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ ട്രംപ് നിലപാട് വ്യക്തമാക്കണമെന്ന് ജി 7 രാഷ്ട്രത്തലവന്‍മാര്‍ ആവശ്യപ്പെട്ടു. അതിനിടെ യു.എസ് വിമാന വാഹിനിക്കപ്പല്‍ നിമിട്സ് ഏഷ്യയില്‍നിന്ന് പശ്ചിമേഷ്യയിലേക്ക് തിരിച്ചു.

ഇറാന്‍ വിദേശകാര്യ മന്ത്രിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുദ്ധക്കുറ്റവാളികളെ തെല്‍അവീവിലെ ഷെല്‍ട്ടറുകളില്‍ ഒളിച്ചിരിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു. ആക്രമണം കൂടുതല്‍ ശക്തമാകുമെന്ന സൂചനകളാണുള്ളത്.

തെഹ്‌റാനിലെ സര്‍ക്കാര്‍ ടിവി ആസ്ഥാനത്തിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 
ഇറാന്‍ ദേശീയ ടെലിവിഷന്‍ സ്റ്റേഷനു നേരെ ഇന്നലെ രാത്രിയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ഏതാനും മിനുട്ടുകള്‍ സംപ്രേഷണം മുടങ്ങി. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?;  പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു 

Kerala
  •  2 days ago
No Image

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

uae
  •  2 days ago
No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  2 days ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  2 days ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  2 days ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 days ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  2 days ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  2 days ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago