HOME
DETAILS

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

  
Farzana
June 17 2025 | 04:06 AM

Netanyahu Says Killing Irans Supreme Leader Khamenei Would End the War Calls Him Modern Hitler

തെല്‍ അവിവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു. യു.എസ് ചാനലായ എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. ഖാംനഇയെ 'ആധുനിക ഹിറ്റ്‌ലര്‍' എന്നാണ് അഭിമുഖത്തിനിടെ നെതന്യാഹു വിളിച്ചത്.

ഇറാനെതിരെ ഇസ്‌റാഈല്‍ നടത്തുന്ന സൈനിക നടപടികളെ ന്യായീകരിച്ച നെതന്യാഹു പ്രശ്‌നം വഷളാക്കുകയല്ല, അത് അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവകാശപ്പെട്ടു. ഖാംനഇയെ കൊല്ലാനുള്ള പദ്ധതിയെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീറ്റോ ചെയ്‌തെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാതിരിക്കാനാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍  റിപ്പോര്‍ട്ടുകളെ നെതന്യാഹു നിഷേധിക്കുകയാണുണ്ടായത്. 'അത് (ഖാംനഇ വധം) സംഘര്‍ഷം വര്‍ധിപ്പിക്കുകയല്ല, അവസാനിപ്പിക്കുകയാണ് ചെയ്യുകയെന്നും നെതന്യാഹു വിശദീകരിച്ചു. 

ഇറാനാണ് ഇസ്‌റാഈലിനെ യുദ്ധത്തിലേക്ക് തള്ളിവിടുന്നതെന്നും നെതന്യാഹു വാദിക്കുന്നു. ഇറാന്‍ എക്കാലവും യുദ്ധമാണ് ആഗ്രഹിക്കുന്നത്. ആണവയുദ്ധത്തിന്റെ വക്കിലേക്ക് ഞങ്ങളെ എത്തിക്കുകയാണ്. ഇത് പ്രതിരോധിക്കുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നത്. തിന്മയുടെ ശക്തികളെ ചെറുത്തുനിന്നുകൊണ്ട് മാത്രമേ അത് ചെയ്യാന്‍ കഴിയൂ -നെതന്യാഹു പറഞ്ഞു.

അതിനിടെ, ആയത്തുല്ല അലി ഖാംനഇയെയും കുടുംബത്തെയും സുരക്ഷാ സേന ബങ്കറിലേക്ക് മാറ്റിയിരിക്കുകയാണ്. ഖാംനഇയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അമേരിക്ക അത് വീറ്റോ ചെയ്യുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് ഇന്റലിജന്‍സ് മേധാവി, ബ്രിഗേഡിയര്‍ മുഹമ്മദ് കാസിമിയും ഉപ മേധാവി ഹസന്‍ മൊഹാഖിഖും ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച മുതലാണ് ഖാംനഇയെ ബങ്കറിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാവിസാനിലാണ് ഖാംനഇയും കുടുംബവും ഷെല്‍ട്ടറില്‍ കഴിയുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ ആക്രമണ-പ്രത്യാക്രമണങ്ങള്‍ രൂക്ഷമാി തുടരുകയാണ്. ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കയിലാണ് ലോകം. ഇന്നലെ തുടര്‍ച്ചയായ നാലാംരാത്രിയിലും ഇരുഭാഗത്തുനിന്നും ആക്രമണമുണ്ടായിരുന്നു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ ഡിസ്ട്രിക്ട് 3യില്‍ ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ ഇസ്‌റാഈല്‍ വ്യാപക ആക്രമണം നടത്തി. ഇറാന്‍ സ്റ്റേറ്റ് ടി.വി ആസ്ഥാനത്തും ഇസ്‌റാഈല്‍ ബോംബിട്ടു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ സ്റ്റേറ്റ് ടിവിയില്‍ തല്‍സമയ വാര്‍ത്ത സംപ്രേഷണം നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. വലിയ സ്‌ഫോടനം നടക്കുന്നതും വാര്‍ത്ത അവതാരക ഇറങ്ങിയോടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇസ്‌റാഈലിന്റെ പ്രധാന നഗരങ്ങളായ തെല്‍ അവീവിലും ഹൈഫയിലും കനത്ത ആക്രമണം തുടരുകയാണ് ഇറാന്‍.  ട്രൂ പ്രോമിസ് എന്ന് പേരിട്ട ഓപ്പറേഷന്റെ ഭാഗമായി ഇത് ഒന്‍പതാം തവണയാണ് ഇസ്‌റാഈലിന് നേരെയുള്ള ആക്രമണം. പലഘട്ടമായി ആക്രമണം തുടരുമെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിരിക്കുകയാണ്. വിനാശകരമായ ആക്രമണമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ഇസ്‌റാഈലിന്റെ മണ്ണില്‍ ഇന്നോളമുണ്ടായതില്‍ വെച്ച് ഏറ്റവും നാശകരവും തീവ്രവുമായി ആക്രമണത്തിന് തയ്യാറെടുക്കുകയാണ് തങ്ങളെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന് നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 

രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?;  പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു 

Kerala
  •  2 days ago
No Image

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

uae
  •  2 days ago
No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  2 days ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  2 days ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  2 days ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 days ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  2 days ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  2 days ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago