
ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ

2025 ഐപിഎല്ലിൽ മിന്നും പ്രകടനങ്ങൾ നടത്തി ശ്രദ്ധ നേടിയ താരമാണ് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.
വൈഭവിനെ പ്രശംസിച്ചുകൊണ്ട് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ സംസാരിച്ചിരുന്നു. ഐപിഎല്ലിൽ വൈഭവിനു പുതിയ ബാറ്റ് നൽകിയതിനെകുറിച്ചാണ് സഞ്ജു സംസാരിച്ചത്. രാജസ്ഥാൻ റോയൽസ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിയിലാണ് സഞ്ജു ഇക്കാര്യം പറയുന്നത്.
''ആദ്യം ദിവസം മുതൽ തന്നെ അവൻ ബാറ്റുകൾ അന്വേഷിച്ചിരുന്നു. എന്റെ ബാഗിലുള്ള ഒരു ബാറ്റ് അവന് വേണമെന്ന് എനിക്ക് തോന്നി. ഒന്ന് മാത്രമല്ല രണ്ട് ബാറ്റുകൾ അവന് വേണമെന്ന് ഞാൻ കരുതി. ഇതോടെ അവന് ഞാൻ ഒരു ബാറ്റ് നൽകാൻ ആഗ്രഹിച്ചു. സീസണിന്റെ തുടക്കത്തിൽ അവന് ഞാൻ ബാറ്റ് നൽകി. വൈഭവ് അത് ഉപയോഗിച്ചുകൊണ്ട് കളിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്'' സഞ്ജു സാംസൺ പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു വൈഭവ് സെഞ്ച്വറി നേടിയത്. മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറി നേടിയാണ് താരം രാജസ്ഥാന്റെ വിജയ ശില്പിയായത്. ചെന്നൈക്കെതിരെ 33 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 57 റൺസും നേടി വൈഭവ് തിളങ്ങി.
ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഈ സീസണിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. തന്റെ 14ാം വയസിലാണ് താരം ഈ ചരിത്രനേട്ടം തന്റെ പേരിലാക്കി മാറ്റിയത്.2025 താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ആയിരുന്നു വൈഭവിനെ സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 14കാരനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ ഐപിഎൽ ലേലത്തിൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു.
അതേസമയം നിലവിൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെയുള്ള പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ് വൈഭവ്. ഐപിഎല്ലിലെ പ്രകടനങ്ങൾക്ക് പിന്നാലെ വൈഭവ് ഇന്ത്യൻ ടീമിലും ഇടം നേടിയിരുന്നു. ടീമിന്റെ ക്യാപ്റ്റനായി ചെന്നൈ സൂപ്പർ കിങ്‌സ് യുവതാരം ആയുഷ് മാത്രെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ടീമിൽ മലയാളി താരം മുഹമ്മദ് ഇനാനും ഇടം നേടിയിട്ടുണ്ട്. ജൂൺ 24 മുതൽ ജൂലൈ 23 വരെയാണ് പരമ്പര നടക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള യൂത്ത് ഏകദിന പരമ്പര, ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരായ രണ്ട് മൾട്ടി ഡേ മത്സരങ്ങൾ എന്നിവയാണ് പരമ്പരയിൽ ഉള്ളത്.
ഇന്ത്യ അണ്ടർ 19 സ്ക്വാഡ്
ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ്‌സിംഗ് ചാവ്‌ദ, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാൻ, ഖിലൻ ഗുഹ പട്ടേൽ, ഖിലൻ ഗുഹ പട്ടേൽ, ഖിലാൻ ഗുഹ പട്ടേൽ, പ്രവ്രവ് പട്ടേൽ മുഹമ്മദ് എനാൻ, ആദിത്യ റാണ, അൻമോൽജീത് സിംഗ്.
Sanju Samson praises Vaibhav Suryavanshi for his excellent performance for Rajasthan Royals in the IPL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'
National
• a day ago
ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു
Saudi-arabia
• a day ago
ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ
National
• a day ago
'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി
Kerala
• a day ago
രാമപുരത്ത് സ്വർണക്കട ഉടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശേഷം പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി പ്രതി
Kerala
• a day ago
മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
uae
• a day ago
"ഫ്ലെക്സിബിൾ സാലറി": സഊദി അറേബ്യയുടെ പുതിയ സേവനം, ജീവനക്കാർക്ക് ആശ്വാസം
Saudi-arabia
• a day ago
നിപ; 67 പേര്‍കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി; സമ്പര്‍ക്കപ്പട്ടികയില്‍ ഇനി 581 പേര്‍
Kerala
• a day ago
ജീവന്‍റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു
Kerala
• a day ago
ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും
uae
• a day ago
മരണപ്പാച്ചില്‍; പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാര്‍
Kerala
• a day ago
കുവൈത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക: കസ്റ്റംസ് നിയമങ്ങളിൽ മാറ്റം; പണം, സ്വർണം, ലക്ഷ്വറി വസ്തുക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ
Kuwait
• a day ago
അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ
Football
• a day ago
കാസർകോട് റെഡ് അലർട്ട്: ഞായറാഴ്ച (ജൂലൈ20) പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു
Kerala
• a day ago
റൊണാൾഡോ പുറത്ത്! തന്റെ ടീമിലെ അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് മാഴ്സലോ
Football
• a day ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലേർട്ടുകൾ
Kerala
• a day ago
നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍
Kerala
• a day ago
46ാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം; സ്വന്തമാക്കിയത് നേട്ടങ്ങളുടെ നിര
Cricket
• a day ago
സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു
Saudi-arabia
• a day ago
'കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാകും, ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും'; വർഗീയ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
Kerala
• a day ago
ക്രിക്കറ്റിലെ 'ഗോട്ട്' ആ നാല് താരങ്ങളാണ്: ബ്രെയാൻ ലാറ
Cricket
• a day ago