തമിഴ്‌നാട്ടില്‍നിന്നുള്ള അറവു മാലിന്യവും ലോറിയും ജനവാസ മേഖലയില്‍ ഉപേക്ഷിച്ചു
വെള്ളറട: തമിഴ്‌നാട്ടില്‍നിന്നു അറവു മാലിന്യം കൊണ്ടുവന്നവര്‍ നിലമാമ്മൂടിനു സമീപം പുല്ലന്‍തേരിയില്‍ വാഹനമുള്‍പടെ ഉപേക്ഷിച്ചു കടന്നു.
പ്രദേശത്ത് ദുര്‍ഗന്ധവും പകര്‍ച്ചവ്യാധി ഭീഷണിയും. ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവന്ന മാലിന്യം കേരളാ അതിര്‍ത്തിയില്‍ ലോറി അടക്കം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.ധാരാളം വീടുകളുള്ള സ്ഥലത്താണ് മാലിന്യം ഉപേക്ഷിച്ചത്. കടുത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു.
പരാതിയെത്തുടര്‍ന്ന് വെള്ളറട പൊലിസ് സ്ഥലത്തെത്തിയെങ്കിലും ദുര്‍ഗന്ധം കാരണം സമീപത്തേക്കു പോലും പോകാനായില്ല.മാലിന്യം കൊണ്ടുവന്ന വാഹനത്തിന് തകരാര്‍ ഉണ്ടായതിനാല്‍ വാഹനം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. പിന്നീട് നിലമാമ്മൂട് വാര്‍ഡ് മെമ്പര്‍ ബിനുവിന്റെ നേതൃത്വത്തില്‍ മാലിന്യം സമീപത്തെ പറമ്പില്‍ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടി. വാഹന ഉടമയ്‌ക്കെതിരേ കേസെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."