HOME
DETAILS

അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ കോഹ്‌ലിക്ക് ഒരിക്കലും സാധിക്കില്ല: മുൻ ഇന്ത്യൻ താരം

  
Sudev
June 17 2025 | 10:06 AM

Former Indian player Aakash Chopra has openly stated that Virat Kohli is unlikely to break Sachin Tendulkars record of 100 international centuries

സച്ചിൻ ടെണ്ടുൽക്കറിന്റെ 100 ഇന്റർനാഷണൽ സെഞ്ച്വറികളുടെ റെക്കോർഡ് വിരാട് കോഹ്‌ലി തകർക്കാൻ സാധ്യതയില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ അത്ഭുതപ്പെടുത്തിയെന്നും ചോപ്ര പറഞ്ഞു. തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. 

രണ്ട് ഫോർമാറ്റുകളിൽ കളിക്കാതെ നിൽക്കുമ്പോൾ ഇത് ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ നേരത്തെയുള്ള വിരമിക്കൽ പ്രഖ്യാപനം അൽപ്പം അത്ഭുതപ്പെടുത്തി. രണ്ട് ഫോർമാറ്റുകളിൽ കളിക്കേണ്ടെന്ന് കോഹ്‌ലി തീരുമാനിച്ചാലും ഏകദിന മത്സരങ്ങൾ അദ്ദേഹം ഇടയ്ക്കിടെ കളിക്കാത്തതിനാലും. വിരാട് കോഹ്‌ലിക്ക് ഇത് നേടാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്‌ലിയുടെ വിരമിക്കൽ തീരുമാനം തിരുത്തി അദ്ദേഹം തിരിച്ചുവരാൻ തീരുമാനിക്കുകയാണെങ്കിൽ അത് മോശമായ ഒരു കാര്യമല്ല. ഇപ്പോൾ കാര്യങ്ങൾ അത് പോലെ തുടരുകയാണെങ്കിൽ കോഹ്‌ലി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിൽ എത്തുമെന്ന് ഞാൻ കരുതുന്നില്ല'' ആകാശ് ചോപ്ര പറഞ്ഞു. 

കഴിഞ്ഞ മാസമാണ് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു. 

ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് കോഹ്‌ലി അരങ്ങേറ്റം കുറിച്ചത്. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. 

ഇനി ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ ഓഗസ്റ്റിലാണ് നടക്കുന്നത്. ബംഗ്ലാദേശിനെതിരെ മൂന്ന് വീതം ഏകദിനവും ടി-20യും ആയിരിക്കും ഇന്ത്യ കളിക്കുക. എന്നാൽ നിലവിലെ ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് പിന്നാലെ ബംഗ്ലാദേശിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യ കളിക്കില്ലെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി-20 മത്സരങ്ങളും ആണ് ഉള്ളത്. 

ഇതിനു ശേഷം ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് ഏകദിന പരമ്പരയാണ് ഇന്ത്യൻ ടീമിന്റെ മുന്നിലുള്ളത്. ഓസ്‌ട്രേലിയക്കെതിരെ ഒക്ടോബറിൽ ആയിരിക്കും ഇന്ത്യ ഈ പരമ്പരയിൽ കളിക്കുക. ബംഗ്ലാദേശിനെതിരെയുള്ള പരമ്പര ഉപേക്ഷിക്കുകയാണെങ്കിൽ വീണ്ടും കോഹ്‌ലി ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്നത് കാണാൻ ആരാധകർ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും.

Former Indian player Aakash Chopra has openly stated that Virat Kohli is unlikely to break Sachin Tendulkars record of 100 international centuries



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്

uae
  •  2 days ago
No Image

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി

uae
  •  2 days ago
No Image

വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ് 

National
  •  2 days ago
No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  2 days ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  2 days ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  2 days ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  2 days ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  2 days ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  2 days ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  2 days ago