HOME
DETAILS

റൊണാൾഡോ മികച്ച താരമായി മാറാൻ കാരണം ആ മൂന്ന് താരങ്ങളാണ്: മുൻ ബ്രസീലിയൻ താരം

  
Sudev
June 17 2025 | 11:06 AM

Former Manchester United Brazilian midfielder Kleberson names the three players who helped make Cristiano Ronaldo a football legend

ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഇതിഹാസ താരമായി മാറുന്നതിന് കാരണക്കാരായ മൂന്ന് താരങ്ങൾ ആരൊക്കെയാണെന്ന് പറയുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ബ്രസീലിയൻ മിഡ്‌ഫീൽഡർ ക്ലെബർസൺ. റൊണാൾഡോയുടെ വളർച്ചയിൽ റിയോ ഫെർഡിനാൻഡ്, റോയ് കീൻ, ഗാരി നെവിൽ എന്നിവർ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ക്ലെബർസൺ പറഞ്ഞത്.

''മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോക്ക് സർ അലക്സ് ഫെർഗൂസൺ എന്ന പ്രത്യേക ഉപദേഷ്ടാവ് ഉണ്ടായിരുന്നു, അദ്ദേഹം റൊണാൾഡോയെ ശരിയായ ദിശയിലേക്ക് നയിച്ചു. ഫെർഡിനാൻഡ്, റോയ് കീൻ, ഗാരി നെവിൽ എന്നിവർ റൊണാൾഡോയെ മികച്ച താരമാകാൻ സഹായിച്ചു. ആ കാലങ്ങളിൽ റൊണാൾഡോക്ക് ഉണ്ടായിരുരുന്ന ശക്തമായ മാനസികാവസ്ഥ എന്നെ ശരിക്കും ആകർഷിച്ചു'' റൊണാൾഡോ ദി മിററിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ്ങിൽ നിന്നും18 വയസ്സുള്ളപ്പോഴാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. 12 മില്യൺ പൗണ്ടിനായിരുന്നു റൊണാൾഡോഓൾഡ് ട്രാഫോർഡിൽ എത്തിയത്. ഈ കാലങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു യുവതാരത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയായിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൻ്റെ കീഴിൽ റൊണാൾഡോ ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.

ഓൾഡ് ട്രാഫോർഡിൽ ആറ് സീസണുകൾ പന്തുതട്ടിയ റൊണാൾഡോ ഒരുപിടി കിരീടങ്ങളും തന്റെ ആദ്യ ബാലൺ ഡി ഓർ അവാർഡും സ്വന്തമാക്കിയിരുന്നു. 2009ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്ക് കൂടുമാറുകയായിരുന്നു. 2021ൽ റൊണാൾഡോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു. റെഡ് ഡെവിൾസിനായി രണ്ട് കാലഘട്ടങ്ങളിലായി കളിച്ച റൊണാൾഡോ 346 മത്സരങ്ങളിൽ നിന്ന് 145 ഗോളുകൾ നേടുകയും 64 അസിസ്റ്റുകളും ആണ് നേടിയത്. 

Former Manchester United Brazilian midfielder Kleberson names the three players who helped make Cristiano Ronaldo a football legend



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  2 days ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  2 days ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  2 days ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  2 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  2 days ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  2 days ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  2 days ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago